പിതാവിന്റെ മൃതദേഹത്തിന് അകമ്പടി പോയ യുവാവിനെ എസ്.ഐ മർദിച്ചെന്നു പരാതി.

ജൂലൈ മൂന്നിന് ചങ്ങരംകുളത്തെ താടിപ്പടി സ്വദേശിയായ ഖാലിദിന്റെ മൃതദേഹം വഹിച്ച ആംബുലൻസിനു മുൻപേ ഇവിടെയെത്തി വീട്ടിലേക്കു പോകാൻ താടിപ്പടിയിലെ ബാരിക്കേഡ് പോലീസിന്റെ അനുമതിയോടെ എടുത്തുമാറ്റുന്നതിനിടെ സ്ഥലത്തെത്തിയ എസ്.ഐ പെട്ടെന്ന് പരാതിക്കാരനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു എന്നാണ് ചങ്ങരംകുളം തടിപ്പടി സ്വദേശി പരേതനായ ഖാലിദിന്റെ മകനായ റഫീഖിന്റെ പരാതി. സംഭവത്തെതുടർന്ന് റഫീഖ് മുഖ്യമന്ത്രി, എസ്.പി തുടങ്ങിയവർക്ക് പരാതി നൽകി.

എന്തിനാണ് ബാരിക്കേഡ് എടുത്തുമാറ്റുന്നതെന്നു എസ്.ഐ ചോദിച്ചില്ലായിരുന്നുവന്നു പരാതിക്കാരൻ പറയുന്നു. എന്നാൽ സ്ഥലത്തു ആംബുലൻസ് ഒന്നും ഇല്ലാതിരുന്നതു കൊണ്ടും ഉയർന്ന ഉദ്യോഗസ്ഥരുടെ സ്ഥലപരിശോധന നടക്കുന്ന സമയമായതുകൊണ്ട് അത് ചോദിക്കാവുന്ന ഒരു മനസികാവസ്ഥയിലായിരുന്നില്ല താനെന്നും എസ്.ഐ ഹരിഹരസൂനു പറഞ്ഞു.

പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായതു അത്യധികം അപലപനീയമായ നടപടിയാണെന്നും കുറ്റാരോപിതനായ ഉദോഗസ്ഥനെതിരെ ഉചിതമായ രീതിയിൽ നടപടി ഉണ്ടാവണമെന്നും എസ്.ഡി.പി.ഐ പാർട്ടിയുടെ നന്നംമുക്ക് കമ്മറ്റി പ്രസിഡന്റ് അബ്ദുൽ റഷീദ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *