കോവിഡ് പരിശോധന വ്യാപകമാക്കും; മുഖ്യമന്ത്രി

കേരളത്തിലെ എല്ലാ ജില്ലയിലും ഇനി കോവിഡ് പരിശോധന വ്യാപകമാക്കും. ക്വാറന്റൈനിലുള്ള എല്ലാവരെയും പരിശോധിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. കലക്ടർമാരുമായും ജില്ലാ മെഡിക്കൽ ഓഫീസർമാരുമായും ജില്ലാ പൊലീസ് മേധാവികളുമായും നടത്തിയ വീഡിയോ കോൺഫറൻസിലാണ്‌ തീരുമാനം.

അടച്ചുപൂട്ടൽ സാധാരണ ജീവിതത്തിനു പ്രയാസങ്ങൾ ഉണ്ടാക്കുന്നുണ്ടെങ്കിലും അധികം ഇളവുകൾ നൽകാനാകില്ല എന്ന് മന്ത്രി പറഞ്ഞു. അതിർത്തി ജില്ലകളിൽ പുതിയ കേസുകൾവരുന്നതിനാൽ പൊലീസും ആരോഗ്യവകുപ്പും യോജിച്ച് പരിശോധന കർശനമാക്കും. ജനങ്ങൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത ഹോട്ട്സ്പോട്ടുകളിൽ ഭക്ഷ്യസാധനങ്ങൾ വീടുകളിലെത്തുന്നുവെന്ന് ഉറപ്പാക്കണം. മറ്റ്‌ സംസ്ഥാനങ്ങളിൽനിന്നെത്തുന്ന ചരക്ക്‌വാഹനത്തിലെ ഡ്രൈവർമാരെയും ക്ലീനർമാരെചുറ്റിക്കറങ്ങാൻ അനുവദിക്കരുതെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *