വീമ്പു പറയുന്ന സ്വദേശി ആപ്പുകൾ ; ഗുണനിലവാരവും സ്വദേശി.

ചൈനീസ് ആപുകൾ നിരോധിച്ചതിനു പിന്നാലെ മെയ്ഡ് ഇൻ ഇന്ത്യ എന്ന പേരിൽ ആപ്പുകളുടെ പ്രളയമാണ് ആൻഡ്രോയിഡ് പ്ലെയ്സ്റ്റോറിൽ. കേരളത്തിൽ നിന്നുമുണ്ട് ചിലവ. എന്നിവ ഇവ ഇൻസ്റ്റാൾ ചെയ്തവർക്കെല്ലാം നിരാശയായിരുന്നു ഫലം.

ടിക്ടോക്കും മറ്റും നിരോധിച്ചതോടെ വാർത്തകളിൽ നിറയുന്ന പകരക്കാരൻ ആപ്പുകളുടെ പിന്നാലെ ധൃതിപിടിച്ചോടുകയാണ് യുവാക്കൾ. നിരോധിച്ച ചൈനീസ് ആപ്പുകൾ മികച്ചതും യുവാക്കളുടെ നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു എന്നത് തന്നെ കാരണം. എന്നാൽ പകരമായെത്തിയ ഇന്ത്യൻ നിർമ്മിത ആപ്പുകൾ എല്ലാം തന്നെ ഗുണനിലവാരത്തിൽ ഏറെ പിന്നിലാണ്. മീഡിയ പറയുന്ന ഗുണങ്ങൾ ഒന്നും തന്നെ ഇവയിൽ കണ്ടെത്താൻ ആർക്കും കഴിഞ്ഞില്ല. മിക്ക ആപ്പുകളും ലോഗിൻ ചെയ്യുമ്പോൾ തന്നെ പരാജയപ്പെടുകയാണ്.

ഇന്ത്യ പ്രത്യേകിച്ചും കേരളം ഐ.ടി ഭീമൻ തലകളുടെ കേന്ദ്രം ആണെന്ന് സർക്കാരും മറ്റും ആഘോഷിക്കുമ്പോഴും സ്റ്റാർട്ടപ്പുകൾ കൊണ്ടുവരുന്ന ആപുകളെല്ലാം പരാജയപ്പെടുകയാണ്. ഇത് സോഫ്റ്റ്‌വെയർ നിർമ്മാണ ഘട്ടങ്ങൾ പൂർണ്ണമായും പൂർത്തീകരിക്കാതെ ആപുകൾ റിലീസ് ചെയ്യുന്നതുകൊണ്ടും മികച്ച പരിചയം ഉള്ളവർ ഈ രംഗത്തേക്ക് വരാത്തതിന്റെയും ഫലമാണെന്ന് വിലയിരുത്തപ്പെടുന്നു.

വളരെ മുൻപ് തന്നെ മിട്രോൺ എന്ന പേരിൽ ഇറങ്ങിയ ടിക്ടോക് പോലുള്ള ആപ് വലിയ പ്രചാരം കിട്ടുകയും ഉടൻ തന്നെ ചില കാരണങ്ങളാൽ ഗൂഗിൾ പ്ലെയ്സ്റ്റോറിൽ നിന്നും പുറത്താവുകയും ചെയ്തിരുന്നു.

ബിരുദവിദ്യാര്ഥികളായ മലയാളി ചെറുപ്പക്കാർ നിർമ്മിച്ചതെന്ന പേരിൽ പ്രചരിക്കപ്പെടുന്ന ഇത്തരം അപ്പുകളെല്ലാം തന്നെ 1500 രൂപ മുതൽ 3500 വരെ മുടക്കിയാൽ ആർക്കും ഓൺലൈനിൽ വാങ്ങാവുന്ന അപ് ടെംപ്ലേറ്റുകൾ കൊണ്ട് നിർമ്മിച്ചവയാണ് എന്നതാണ് പിന്നാമ്പുറ തമാശ. അതുകൊണ്ട് തന്നെ ഇവയുടെഎല്ലാം സുരക്ഷാ നിലവാരം എന്തായിരിക്കും എന്നും കണ്ടറിയണം.

Leave a Reply

Your email address will not be published. Required fields are marked *