കൊറോണ സേനക്ക് ആദരം അർപ്പിച്ചുകൊണ്ട് ചുമർ ചിത്രവുമായി ഉദയൻ എടപ്പാൾ.

ലോകമെമ്പാടും കോടിക്കണക്കിനു ആളുകളെ പിടിച്ചു കുലുക്കിയ കൊറോണയെന്ന മഹാമാരി പക്ഷെ കേരളത്തിൽ ഏതാണ്ട് പരാജയപ്പെട്ടിരിക്കയാണ്. ഇതിനു ചുക്കാൻ പിടിച്ച കേരളത്തിന്റെ കൊറോണ സേനക്ക് ആദരം അർപ്പിച്ചുകൊണ്ട് ചുമർ ചിത്രവുമായി എത്തിയിരിക്കുകയാണ് പ്രശസ്ത സിനിമാ കലാ സംവിധായകൻ ഉദയൻ എടപ്പാൾ.

വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക https://youtu.be/K-uI4DsR3Eo

ആരോഗ്യ പ്രവർത്തകരും പോലീസും എല്ലാത്തിനോടും സഹകരിച്ച സുമനസ്സുകളുമായ ജനങ്ങളും എല്ലാം നിറയുന്ന ചിത്രം കാണാനും ചിത്രത്തോട് ചേർന്ന് നിന്ന് സെൽഫി എടുക്കാനും നിരവധി പേരാണ് എടപ്പാൾ തട്ടാൻ പടിയ്ക്കടുത്തുള്ള ഉദയന്റെ വീടിനടുത്തു എത്തുന്നത്.

അസാധ്യമെന്നു കരുതിയ വലിയൊരു കടമ്പ ചാടിക്കടന്നു കേരളക്കരയെ രക്ഷിച്ച നമ്മുടെ സ്വന്തം കൊറോണ സേനയിലെ മൊത്തം ആളുകൾക്കും ഇത് സമർപ്പിക്കുന്നുവെന്നു ഉദയൻ ലോക്കൽ മെട്രോയോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *