സഖാവ് കുട്ടത്തു മനോഹരന്റെ സ്മരണയിൽ ടി.വി നൽകും.

കുട്ടത്തു മനോഹരന്റെ ചരമവാർഷികത്തോട് അനുബന്ധിച്ചു എടപ്പാളിലെ അർഹരായ വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനു ടെലിവിഷൻ വിതരണം ചെയ്യും. സി.പി.എം ന്റെ ബ്രിട്ടനിലെ സാംസ്‌കാരിക സംഘടനയായ സമീക്ഷയും കുഞ്ഞേട്ടൻ സ്മാരക ട്രസ്റ്റും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.

പ്രദേശത്തെ ഒട്ടേറെ നിർധനരായ വിദ്യാർത്ഥികൾക്ക് ഇത് മൂലം പാതിവഴിയിൽ ആവുന്ന പഠനം സുഗമമായി കൊണ്ടുപോകാൻ കഴിയും എന്നത് ആശ്വാസകരമായ വാർത്ത തന്നെ. ജൂലൈ പതിനേഴു വെള്ളിയാഴ്ച വൈകീട്ടാണ് പരിപാടി.

Leave a Reply

Your email address will not be published. Required fields are marked *