സ്വർണ്ണം കള്ളക്കടത്തു ; രഹസ്യ അജണ്ടഎന്ത് ?

മുപ്പതു കിലോ കിലോ സ്വർണ്ണം കള്ളക്കടത്തു നടത്തി, അതും കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു കോണ്സുലേറ്റിലേക്ക് വരുന്ന ബാഗേജിന്റെ ഉള്ളിൽ. ഈ വാർത്ത കേരളത്തിൽ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന കോലാഹലം ചെറുതല്ല. സ്വർണ്ണം പിടിക്കപ്പെട്ടതും അതുമായി ബന്ധപ്പെട്ടു ഒരു സ്ത്രീയും കൂട്ടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസും വാർത്തകളിൽ ഇടംപിടിക്കുന്നു. രാഷ്ട്രീയ പോരുകളും ടെലിവിഷൻ ചർച്ചകളും പൊടിപൊടിക്കുമ്പോൾ ഇതിന്റെയൊക്കെ യാഥാർഥ്യം എന്ത് നമ്മളുണ്ടോ അറിയുന്നു. എപ്പോഴത്തെയും പോലെ നമ്മൾ മലയാളികൾ മൊത്തം കുട്ടിക്കാലത്തു ഹിന്ദി പടം കാണുന്ന പോലെ ഇരിക്കും.

സർക്കാരിന്റെ എതിരായി, അത് ആര് ഭരിക്കുമ്പോഴും ഒരു പെണ്ണ് കൂടി അതുമായി ഇടപെട്ടു വരണം എന്ന് ആർക്കോ നിര്ബന്ധമുള്ളതുംപോലെയാണ് കാര്യങ്ങൾ. പൊതുവെ മാധ്യമങ്ങൾ അതിനു ചെല്ലും ചേലാനും കൊടുക്കുകയും ചെയ്തതു നമ്മൾ കണ്ടു. അങ്ങിനെയാണ് സ്വപന സുരേഷ് എന്ന യുവതിയുടെ പേര് ഇതുമായി ബന്ധപ്പെട്ടു വരുന്നത് എന്ന് തോന്നുന്നു. ആദ്യം മാധ്യമങ്ങൾക്ക് ഇവർ യാതൊരു വിദ്യാഭ്യാസ യോഗ്യതയും ഇല്ലാതെ സർക്കാരിന്റെ ഉന്നതസ്ഥാപനങ്ങളിൽ ഉയർന്ന ജോലി തട്ടിയെടുത്ത കളിയായി. തുടർന്ന് ഇവരുമായി ചില അനോദ്യോഗിക ബന്ധങ്ങൾ ഉണ്ടായിരുന്ന കേരളം സർക്കാരിന്റെ ഉയർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ശിവശങ്കർ നെ പിണറായി സർക്കാർ ഓഫീസിൽ നിന്നും താൽക്കാലികമായി പുറത്താക്കുന്നു. സ്വപ്നയുടെ നിര്ഗുണങ്ങൾ മാധ്യമങ്ങൾ വലിയ വായിൽ വിളിച്ചു പറയുന്നു. എന്നാൽ ഇപ്പോൾ കഥ മാറിയിട്ടുണ്ട്.

ഇന്ന് മലയാള മനോരമ പറയുന്നത് സ്വപ്നക്കു യു.എ.ഇ കോൺസുലേറ്റിന്റെ ഗുഡ് സർവീസ് സർട്ടിഫിക്കറ്റ് ഉണ്ടെന്നാണ്. പറത്താംക്‌ളാസ്സ് യോഗ്യത പോലുമില്ലാത്ത ഒരാളാണ് സ്വപ്ന എന്ന് ഇന്നലെ കേട്ട നമ്മൾ കേൾക്കുന്നത് മിഡിൽ ഈസ്റ്റിലെ ഒന്നാംകിട രാഷ്ട്രമാണ് വിശേഷിപ്പിക്കാവുന്ന യു.എ.യിയുടെ കോൺസുലേറ്റിൽ നല്ല ജോലിക്കാരി എന്ന് വിശേഷിക്കപ്പെട്ടു എന്നാണ്. ട്വന്റിഫോർ ന്യൂസ് ആണെങ്കിൽ സ്വപ്നയുടേത് എന്ന് പറയുന്ന ഒരു ഓഡിയോ മലയാളികളെ കേൾപ്പിക്കുകയാണ് ചെയ്തത്. അതിൽ ഒരു യുവതി ( സ്വപ്ന ആണെന്ന് പറയുന്നു ) മൊത്തം മലയാളികളോട് കേണപേക്ഷിക്കുകയാണ് ജീവന് വേണ്ടി. അവർ പറയുന്നു താനും തന്റെ വീട്ടിലെ എല്ലാവരും ആത്മഹത്യാ ചെയ്യാൻ പോകുകയാണ് എന്ന്. ഇത്തവർ കോടതിയിൽ പറയേണ്ടതല്ലേ. എന്തിനാണ് മീഡിയയിൽ പറയുന്നത്. അതാണ് ലോക്കൽ മെട്രോ ന്യൂസ് പറയുന്നത് ഇതൊരു സരിത നമ്പർ റ്റു ആണെന്ന്. അല്ലാതെ ചിന്തിക്കാൻ കാരണം ഒന്നും കാണുന്നില്ല. സ്വപ്നയെ ഇന്നലെ തള്ളിപ്പറഞ്ഞവർ തന്നെ ഇന്നുമുതൽ അവരെ രക്ഷിച്ചെടുക്കാൻ, വെളുപ്പിച്ചെടുക്കാൻ കച്ചകെട്ടി ഇറങ്ങും. അവർ ചീത്തപ്പേരിന്റെ കീടാണുമുക്തയാകുന്നതോടെ ശിവശങ്കർ ഐ.എ.എസ് തീർച്ചയായും സർവീസിൽ തിരിച്ചുവരും. സ്വർണം വന്നതും മറ്റും ഈ രണ്ടു പേരുടെ പേരിലും അല്ല എന്നതുകൊണ്ട് തന്നെ ബാക്കി എല്ലാം മലയാളി നാട്ടിൽ പൊതുവെയുള്ള ഒളിഞ്ഞുനോട്ടസംബന്ധിയായ വടക്കൻവീരഗാഥയായി അവശേഷിക്കും. മറ്റെല്ലാ കള്ളക്കടത്തു കേസും കോടതിയിൽ വെറും കീറക്കടലാസാകുന്നത് പോലെ ഇതും തീരും.

ശുഭം.

2 thoughts on “സ്വർണ്ണം കള്ളക്കടത്തു ; രഹസ്യ അജണ്ടഎന്ത് ?

  1. മാധ്യമശൈലിയിൽ നിന്നും സാധാരണകാരന്റെ കമന്റ് രൂപത്തിലേക്ക് എഴുത്തുപോയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *