സ്വപ്ന സുരേഷ് വെറുമൊരു കരാർ ജീവനക്കാരിയെന്നു എം.ബി.രാജേഷ്

ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണ്ണം കടത്തിയ കേസുമായി ബന്ധപ്പെട്ടു ആരോപണത്തിലായ സ്വപ്ന സുരേഷ് സ്പേസ് പാർക്കിന്റെ വെറുമൊരു കരാർ ജീവനക്കാരിയാണെന്നും അതുകൊണ്ട് തന്നെ കേരളം സർക്കാരിനോ മുഖ്യമന്ത്രിക്കോ ഇവരുടെ ഇടപാടുകൾ മൂലം പ്രതിക്കൂട്ടിലാവേണ്ട ബാധ്യതയില്ലെന്നു എം.ബി രാജേഷ്.

24 News Channel നു നൽകിയ ചർച്ചയിലാണ് രാജേഷ് ഈ അഭിപ്രായം പറഞ്ഞത്. ഇങ്ങനെ ഒരാലെ സർക്കാർ ഉദ്യോഗസ്ഥ എന്നൊക്കെ വിളിക്കുകയാണെങ്കിൽ സർക്കാർ അംഗീകൃത സ്‌കൂളുകളിൽ ഒക്കെ ജോലി ചെയ്യുന്ന പി.ടി.എ നിയമിച്ച അധ്യാപകർ എല്ലാം സർക്കാർ ഉദ്യോഗസ്ഥർ ആവില്ലേ എന്നും രാജേഷ് ചോദിച്ചു. റോഡുപണിക്കു കരാറിനെടുത്ത ജീവനക്കാരോട് സ്പേസ് പാർക്ക് പോലുള്ള ഉന്നത സ്ഥാപനത്തിന്റെ ഉയർന്ന ഉദ്യോഗസ്ഥയെ താരതമ്യം ചെയ്യാമോ എന്ന് ഉയർന്ന മാധ്യമപ്രവർത്തകൻ ചർച്ചയിൽ മറുപടിചോദ്യമായി ചോദിച്ചിട്ടും രാജേഷിനു വ്യക്തമായ മറുപടിയൊന്നും നല്കാൻ കഴിഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *