കുറ്റം ചെയ്യാത്ത തന്നെ കുടുക്കി ചിലർ രക്ഷപ്പടാൻ ശ്രമിക്കുന്നെന്ന് സ്വപ്ന സുരേഷ്

സ്വർണ്ണം കള്ളക്കടത്തുമായി തനിക്കൊരു ബന്ധവുമില്ലെന്നും യാതൊരു തെററും ചെയ്യാത്ത തന്നെ പഴിചാരി ഇലക്ഷൻ ലക്ഷ്യമാക്കി ചിലർ കള്ളക്കളി കളിക്കുന്നെന്നും സ്വപ്നയുടേതെന്ന പേരിൽ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിൽ മാധ്യമങ്ങളോട് സന്ദേശം.

യു.എ.ഇ കോൺസുലേറ്റിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ തനിക്കു വന്ന ബാഗേജ് ക്ലെയർ ചെയ്തു കിട്ടുവാൻ വേണ്ടി തന്നെ വിളിച്ചുവെന്നും അതിനപ്പുറം ഒന്നും അറിയില്ല എന്നും, ആ ഒരു ടെലിഫോൺ ബന്ധം മാത്രം വെച്ച് തന്നെയും കുടുമ്പത്തെയും കുറിച്ച് അപവാദങ്ങൾ പറഞ്ഞു ആത്മഹത്യയിലേക്കു തള്ളിവിടുകയാണ് കേരളത്തിൽ ചിലരും മാധ്യമങ്ങളും ചേർന്നു ചെയ്യുന്നതെന്ന് വികാരാധീനം എന്നു തോന്നിപ്പിക്കുന്ന ഒരു ഓഡിയോ ക്ലിപ്പിൽ പറയുന്നത്. എന്നാൽ സഹായത്തിനു വിളിച്ച ഡിപ്ലോമാറ്റ് ആരെന്നു സ്വപ്ന പറയുന്നില്ല. മാത്രമല്ല അങ്ങിനെ ഒരു ഡിപ്ലോമാറ്റിക് ബാഗേജ് അയച്ചിട്ടില്ലെന്നു യു.എ.ഇ അറിയിച്ചിട്ടുമുണ്ട്.

ഇപ്പോൾ നടക്കുന്നത് തന്നെ കുടുക്കുവാനുള്ള ശ്രമമാണെന്നും അതിന്റെ ഫലം മുഖ്യമന്ത്രി, മറ്റു മന്ത്രിമാർ പോലുള്ള വലിയ ആളുകൾക്കാണെന്നും താനും കുടുമ്പവും എന്തായാലും ആത്മഹത്യാ ചെയ്യുമെന്നും ഓഡിയോയിൽ പറയുന്നു. എന്തായാലും മറ്റൊരു സരിതയാവും സ്വപ്ന എന്നതിൽ സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *