എടപ്പാൾ : സ്റ്റുഡിയോകൾ തുറന്നു പ്രവർത്തിക്കാം.

മലപ്പുറം ജില്ലയിൽ സ്റ്റുഡിയോകൾ തുറന്നു പ്രവർത്തിക്കാൻ അനുമതി. ആൾ കേരളം ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ ഭാരവാഹികളുടെ അഭ്യർത്ഥനയെ തുടർന്ന് ജില്ലാ പോലീസ് മേധാവി ഇതിനായി അനുകൂല ഉത്തരവ് നൽകുകയായിരുന്നു. ഹോട്ട്സ്പോട്ട് ഒഴികെയുള്ള സ്ഥലങ്ങളിൽ ജില്ലയിലെ സ്റുഡിയോയോകൾക്ക് പരമാവധി വൈകീട്ടു 6 മണി വരെ തുറന്നു പ്രവർത്തിക്കാം. ഞായറാഴ്ച തുറക്കുന്നതല്ല. കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് എടപ്പാളിലെ സ്റ്റുഡിയോകൾ തുറന്നു പ്രവർത്തിക്കുമെന്ന് എടപ്പാൾ മേഖല സെക്രട്ടറി ഫഹദ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *