അപകടത്തിൽ പെട്ട വിമാനത്തിൽ നിന്നും രക്ഷപ്പെടുത്തിയ മുഹമ്മദ് റസിനെ പിതാവ് തിരിച്ചറിഞ്ഞതിനെ തുടർന്ന് എടപ്പാളിൽ നിന്നും വന്ന ബന്ധുക്കൾക്ക് കൈമാറി. പരിക്കുകൾ ഒന്നുമില്ലാതിരുന്ന കുട്ടിയെ പക്ഷെ ഏറെ മണിക്കൂറുകൾ തിരിച്ചറിയാതെ ആശങ്കയിലായിരുന്നു അധികൃതരും രക്ഷാപ്രവർത്തനത്തിനെത്തിയ നാട്ടുകാരും. തുടർന്ന് കുഞ്ഞിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ കണ്ട വിദേശത്തുള്ള പിതാവ് തിരിച്ചറിഞ്ഞു ബന്ധുക്കളെ അയക്കുകയായിരുന്നു.
വിമാനത്തിൽ റസിന്റെ കൂടെയുണ്ടായിരുന്ന ഉമ്മയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.