ഷോർട് ഫിലിം റിലീസ് ചെയ്തു.

കൊറോണയുടെ ഭീതി നിഴലിക്കുന്ന ഒറ്റയാൾ ജീവിതത്തിന്റെ കഥ പറയുന്ന സിനിമയുമായി സന്ദീപ് എടപ്പാൾ തന്റെ പുതിയ ഷോർട് ഫിലിം സോളോ റിലീസ് ചെയ്തു.

സന്ദീപ് എടപ്പാൾ രചനയും സംവിധാനവും നിർവഹിച്ച സിനിമ ആര്ട്ട് കഫേ എന്റർടൈൻമെന്റിന്റെ ബാനറിൽ വിദേശ മലയാളി ആണ് നിർമിച്ചിരിക്കുന്നത്. ഏകാംഗ നാടകമെന്ന പോലെ ഒരേയൊരു അഭിനേതാവ് മാത്രമുള്ള സിനിമയാണ് എന്നത് സോളോയുടെ ടൈറ്റിൽ പറയുന്ന പോലെ തന്നെ ഇതിന്റെ പ്രത്യേകതയാണ്. സംഭാഷണവും മുഖ്യ വേഷവും ഫിറോസ് ബാബു ടി.കെ ആണ് കൈകാര്യം ചെയ്തിരിക്കുന്നത്. തിരക്കഥ : സനൂപ് താവോ. ഷബീർ സയ്യദ് എഡിറ്റിംഗ് ചെയ്ത സോളോക്ക് ദീപു പി.വി കലാ സംവിധാനം ഒരുക്കി. ശിഹാബ് ആണ് പ്രൊഡക്ഷൻ കൺട്രോളർ. പ്രശസ്ത വയലിനിസ്റ് ശ്രീക്കുട്ടൻ ആണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.

സിനിമ കാണാം : https://youtu.be/pXXLL9k4z2M

Leave a Reply

Your email address will not be published. Required fields are marked *