മികച്ച പ്രതികരണവുമായി സോളോ ഷോർട് ഫിലിം.


കൊറോണ തകർത്തു കളഞ്ഞ ജീവിതവുമായി മല്ലിടുന്ന പിതാവിന്റെ ദുരിതം വിവരിക്കുന്ന ഷോർട് ഫിലിം സോളോ മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുന്നു. യൂടൂബിൽ ഇന്നലെ റിലീസ് ചെയ്ത സിനിമ ഒറ്റ ദിവസം കൊണ്ട് തന്നെ രണ്ടായിരത്തോളം വ്യൂസ് നേടികഴിഞ്ഞു.

സിനിമ കണ്ടു ഇഷ്ടപെട്ട പ്രശസ്ത സിനിമാ സംവിധായകൻ ഷാനവാസ് തന്റെ ഫേസ്‌ബുക്കിൽ ഈ സിനിമ പങ്കു വെച്ചിരുന്നു. സന്ദീപ് എടപ്പാൾ രചനയും സംവിധാനവും നിർവഹിച്ച സിനിമ ആര്ട്ട് കഫേ എന്റർടൈൻമെന്റിന്റെ ബാനറിൽ വിദേശ മലയാളി ആണ് നിർമിച്ചിരിക്കുന്നത്.

ഏകാംഗ നാടകമെന്ന പോലെ ഒരേയൊരു അഭിനേതാവ് മാത്രമുള്ള സിനിമയാണ് എന്നത് സോളോയുടെ ടൈറ്റിൽ പറയുന്ന പോലെ തന്നെ ഇതിന്റെ പ്രത്യേകതയാണ്. സംഭാഷണവും മുഖ്യ വേഷവും ഫിറോസ് ബാബു ടി.കെ ആണ് കൈകാര്യം ചെയ്തിരിക്കുന്നത്. തിരക്കഥ : സനൂപ് താവോ. ഷബീർ സയ്യദ് എഡിറ്റിംഗ് ചെയ്ത സോളോക്ക് ദീപു പി.വി കലാ സംവിധാനം ഒരുക്കി. ശിഹാബ് ആണ് പ്രൊഡക്ഷൻ കൺട്രോളർ. പ്രശസ്ത വയലിനിസ്റ് ശ്രീക്കുട്ടൻ ആണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.

സിനിമ കാണാം : https://youtu.be/pXXLL9k4z2M

Leave a Reply

Your email address will not be published. Required fields are marked *