പ്രശസ്ത നാടൻപാട്ടു കലാകാരൻ ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു. രോഗാവസ്ഥയെതുടർന്ന് ഇന്ന് ഉച്ചക്ക് ആയിരുന്നു അന്ത്യം. അവിവാഹിതനാണ്. ഒരുപാടു ഗാനങ്ങൾ സ്വന്തമായി എഴുതി ചിട്ടപ്പെടുത്തിയിട്ടുണ്ടെങ്കിലും ഫ്ളവേഴ്സ് ടി വി യിലെ പ്രോഗ്രാമിലൂടെയാണ് അദ്ദേഹത്തെ പുറംലോകം അറിഞ്ഞത്.
പരേതരായ നെടുപറമ്പിൽ താമിയുടെയും മുണ്ടിയുടെയും മകനാണ്. കൈതോലപ്പായ വിരിച്ചു എന്ന് തുടങ്ങുന്ന ദശലക്ഷക്കണക്കിനു ആരാധകർ നെഞ്ചേറ്റിയ ഗാനം ജിതേഷിന്റെ രചനയിലും സംഗീത സംവിധാനത്തിലും പിറന്ന ഗാനമായിരുന്നു. കലാഭവൻ മണിയുടെ ഓഡിയോ കാസറ്റുകളിൽ ഇദ്ദേഹത്തിന്റെ ഗാനങ്ങൾ അവിഭാജ്യഘടകമായിരുന്നു. പ്രതിഭാധനനായ കലാകാരന്റെ വിയോഗത്തിൽ ലോക്കൽ മെട്രോ ആദരാജ്ഞലികൾ അർപ്പിക്കുന്നു.