ജലീൽ കൈപ്പറ്റിയ മതഗ്രന്ഥങ്ങൾ അയച്ചിട്ടില്ലെന്നു യു.എ.ഇ

കോൺസുലേറ്റ് വഴി തനിക്കു വന്നത് മതഗ്രന്ഥങ്ങളാണെന്ന മന്ത്രി കെ.ടി ജലീലിന്റെ വാദത്തിനു കനത്ത തിരിച്ചടി. ഇത്തരത്തിൽ ഒന്നും കേരളത്തിലേക്ക് അയച്ചിട്ടില്ലെന്നു യു.എ.ഇ വ്യക്തമാക്കി. പ്രമുഖ മാധ്യമ സ്ഥാപനമായ മാതൃഭൂമിക്ക് യു.എ.ഇ അധികൃതർ ഇത്തരത്തിൽ അറിയിപ്പ് നൽകിയെന്നാണ് വിവരം. ഇതോടെ വിവാദ പാക്കറ്റ് വിഷയത്തിൽ ജലീൽ കുരുക്കിലാക്കി.

വന്ന ഇരുപത്തിയെട്ടു പെട്ടികൾ നിറയെ മതഗ്രന്ഥങ്ങൾ ആയിരുന്നെന്നും അത് തന്റെ നിർദ്ദേശത്തിൽ എടപ്പാളിലെ ഒരു സ്ഥാപനത്തിൽ എത്തിച്ചു സൂക്ഷിച്ചിട്ടുണ്ട് എന്നുമാണ് ജലീൽ വിശദീകരണം നൽകിയിരുന്നത്. ഇത്തരത്തിൽ കുറെ പെട്ടികൾ തുറന്നു ഖുറാൻ കാണിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ഇത് കൂടുതൽ കുരുക്കുകളിലേക്കു സി.പി.എം നെയും മുഖ്യമന്ത്രിയെയും കൊണ്ടെത്തിച്ചിരിക്കയാണ്.

Leave a Reply

Your email address will not be published. Required fields are marked *