നാളെമുതൽ പൊന്നാനി താലൂക്കിൽ ലോക്ക്ഡൌൺ ഇളവുകൾ.

ട്രിപ്പിൾ ലോക്കഡോൺ നിലവിലിരുന്ന പൊന്നാനി താലൂക്കിൽ നാളെ ( 07.07.2020 ) മുതൽ നേരിയ ഇളവുകൾ നടപ്പിലാകും. പലചരക്കു മരുന്ന് തുടങ്ങിയവക്ക് രാവിലെ ഏഴു മുതൽ ഉച്ച ഒരുമണിവരെ പ്രവർത്തിക്കാം. ഹോട്ടലുകളിൽ രാത്രി എട്ടുവരെ പാർസൽ സർവീസ് മാത്രം അനുവദിക്കും.

യാത്രാ കാര്യങ്ങളിൽ മാറ്റമൊന്നുമില്ല. ആശുപത്രി, മരണം, വിവാഹം എന്നിങ്ങനെയുള്ള അത്യാവശ്യകാര്യങ്ങൾക്ക് മാത്രം താലൂക്കിനുള്ളിൽ യാത്ര അനുവദിക്കും. ദേശീയപാതയിൽകൂടി ഉള്ള യാത്രകൾക്ക് നിയന്ത്രണമുണ്ടാകില്ല. പാൽ, പത്രം, ആവശ്യവസ്തുക്കൾ, മീഡിയ ഇനീ ആവശ്യങ്ങൾക്ക് യാത്രാവിലക്കുകൾ ഉണ്ടാവില്ല.

ഇളവുകൾ ഉണ്ടെങ്കിലും എല്ലാവരും കഴിയുന്നത്ര ജാഗ്രഹത പാലിക്കണമെന്നും രോഗ വീണ്ടും കൂടുതൽ പറക്കാതിരിക്കാൻ പൊതുജനം സഹകരിക്കണമെന്നും ചങ്ങരംകുളം പോലീസ് അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *