കാലടി ആസ്പത്രി ഉദ്‌ഘാടനം; പ്രോട്ടോക്കോൾ കാറ്റിൽ പറന്നു ?

നവീകരിച്ച കെട്ടിടത്തിലേക്ക് കാലടി ആസ്പത്രി മാറുന്ന ചടങ്ങിൽ പങ്കെടുത്തത് നൂറിലേറെപ്പേർ. കേരളത്തിലെ പ്രത്യേകിച്ചും മലപ്പുറം ജില്ലയിലെ സാഹചര്യങ്ങൾ കണക്കിലെടുത്തു പരിപാടിക്കു എത്തേണ്ടിയിരുന്ന മന്ത്രി കെ.ടി.ജലീൽ എത്തിയിരുന്നില്ല. പക്ഷെ ജനപ്രതിനിധികളും, സർക്കാർ ഉദ്യോഗസ്ഥരും ജനങ്ങളും അടങ്ങുന്ന ഒരു വലിയ കൂട്ടം തന്നെ പരിപാടിക്ക് എത്തിയിരുന്നു. സർക്കാരിന്റെ നിർദ്ദേശങ്ങളെ മുഴുവൻ മറന്നു കൊണ്ടായിരുന്നു എല്ലാവരും അവിടെ കൂടിയത്. ജലീലിന്റെയും ആരോഗ്യമന്ത്രി ശൈലജ ടീച്ചറുടെയും ആശംസാ വീഡിയോ കാണുന്ന പരിപാടിക്ക് മാത്രം സാമൂഹിക അകലം പാലിക്കുന്നതായി ഇരിപ്പിടങ്ങൾ ഉപയോഗിച്ച് എന്ന് മാത്രം.

പരിപാടിക്ക് മുൻപും, ശേഷവും നൽകിയ ഭക്ഷണത്തിനും ചായക്കും കുടിക്കാൻ ഡിസ്പോസിബിൾ ഗ്ലാസ് പോലും അവിടെ കണ്ടില്ല എന്ന് ചിലർ പരാതിപ്പെട്ടു. വലിയൊരു കൂട്ടം പരിപാടിക്ക് എത്തിയിരുന്നു എങ്കിലും നോട്ടീസ് അടിച്ചോ മറ്റു രീതിയിലോ ഔദ്യോഗികമായി ക്ഷണിക്കപ്പെട്ടു വന്നവരായിരുന്നില്ല ഇവരിൽ മിക്കവരും.

Leave a Reply

Your email address will not be published. Required fields are marked *