ട്രിപ്പിൾ ലോക്ഡൌൺ ; പൊന്നാനി നിശ്ചലതയിലേക്ക്.

എടപ്പാളിലെ കൊറോണ സംഭവങ്ങളെ തുടർന്ന് ട്രിപ്പിൾ ലോക്ക്ഡൌൺ നടപ്പാക്കിയ പൊന്നാനി താലൂക്ക് മുഴവനായും പതിയെ നിശ്ചലമാകുന്നു. ആദ്യദിനം തന്നെ അതിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങി. വലിയൊരു മേഖലക്ക് മൽസ്യം കയറ്റിപോകുന്ന പൊന്നാനിയുടെ ഹാർബർ പോലും പ്രവർത്തനം നിർത്തി.

സാധാരണ കടകൾ ഒന്നും തുറന്നില്ല. പോലീസ് നിർദ്ദേശത്തെത്തുടർന്നു എടപ്പാളിൽ ( എടപ്പാൾ പഞ്ചായത്തിൽ ) ഒരു കടമാത്രമേ പ്രവർത്തിച്ചുള്ളൂ. താലൂക്കിലെ മിക്കയിടത്തും റോഡുകൾ അടഞ്ഞു കിടന്നു. പൊന്നാനി ഭാഗങ്ങളിൽ അധികം വാഹനങ്ങൾ ഓടിയില്ല. എടപ്പാളിൽ പക്ഷെ ദേശീയപാത ഉപയോഗിക്കുന്ന വാഹനങ്ങളെ വളരെയധികം കാണാമായിരുന്നു. ലോക്കൽ യാത്രകളും ധാരാളം ഉണ്ടായി. ബൈക്ക് യാത്രികരെയാണ് കൂടുതൽ നിരത്തുകളിൽ കണ്ടത്. ഇത് നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കാൻ കാരണമായേക്കും.

ജില്ലയിൽ പെട്രോൾ പമ്പുകൾ മുഴുവനായും അടഞ്ഞു കിടക്കും എന്ന് വാർത്തയുണ്ടായിരുന്നുവെങ്കിലും പലയിടത്തും പോലീസ് നിർദേശത്തെ തുടർന്ന് വൈകീട്ടു ഏഴുമണിവരെ തുറന്നു പ്രവർത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *