ഹയർ സെക്കൻഡറി പ്രവേശന നടപടികൾ 29നു ആരംഭിക്കും

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കഡറി പ്രവേശന നടപടികൾ ഈ മാസം 29നു ആരംഭിക്കും. ഓൺലൈൻ ആയിട്ടായിരിക്കും നടപടികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അപേക്ഷകൾ ഓൺലൈനായി ആഗസ്റ്റ് 14 വരെ അപേക്ഷകൾ സ്വീകരിക്കും. സ്‌കൂളുകളിലെ അധ്യാപകരെയും അനധ്യാപകരെയും ഉൾപ്പെടുത്തി അപേക്ഷ സമർപ്പിക്കാൻ ഹെൽപ്പ് ഡെസ്‌ക്കുകൾ പ്രവർത്തിക്കുന്നതാണെന്നും മുഖ്യമന്ത്രി.

ഹെൽപ്പ് ഡെസ്‌ക്കുകളുടെ പ്രവർത്തനം പ്രവേശന നടപടികൾ അവസാനിക്കുന്നത് വരെ തുടരും. സ്വന്തമായി അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്ക് താമസ സ്ഥലത്തിന് സമീപമുള്ള സ്‌കൂളുകളിലെത്തി അപേക്ഷ നൽകാം. സംശയ നിവാരണത്തിന് ജില്ലാ- സംസ്ഥാന തലങ്ങളിൽ ഹെൽപ്പ് ഡസ്‌കുകൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *