ലോക പരിസ്ഥിതി ദിനചരണത്തിന്റെ ഭാഗമായി പൊന്നാനി താലൂക്കിൽ വായനശാലയുടെ ആഭിമുഖ്യത്തിൽ വൃക്ഷതൈകൾ നട്ടു.

ലോക പരിസ്ഥിതി ദിനചരണത്തിന്റെ ഭാഗമായി പൊന്നാനി താലൂക്കിൽ വായനശാലയുടെ ആഭിമുഖ്യത്തിൽ വൃക്ഷതൈകൾ നട്ടു.

ഗ്ലാസ്‌കോ ലൈബ്രറി & വായനശാല പരിസ്ഥിതി ദിനത്തിൽ ലൈബ്രറി പരിസരത്ത് ഫലവൃക്ഷ തൈ നടലും തൈ വിതരണവും നടത്തി.ചടങ്ങിൽ ഗ്ലാസ്‌കോ ലൈബ്രറി സെക്രട്ടറി കെ.ഹസ്‌കർ അലി സ്വാഗതം പറഞ്ഞു. ലൈബ്രറി പ്രസിഡന്റ് കെ പ്രഭാകരൻ തൈ വിതരണം ഉൽഘാടനം ചെയ്തു. ലൈബ്രറി കമ്മിറ്റി അംഗവും ട്രോമകെയർ വളണ്ടിയറുമായ കുഞ്ഞു പറമ്പൻ തൈ നടൽ നിർവഹിച്ചു. കെ . വിജയൻ,ആസിഫലി,റഫീഖ് കെ,കൃപലാൽ,വിഷ്ണുപ്രസാദ്,ഗിരീഷ് എന്നിവർ നേതൃത്വം നൽകി.ലൈബ്രറിയൻ വി.കുഞ്ഞി മുഹമ്മദ് നന്ദി
പറഞ്ഞു.

ആറുകണ്ടത്തിൽ മുഹമ്മദ് ഹാജി സ്മാരക വായനശാല അയങ്കലം ,ലോക പരിസ്ഥിതി ദിനത്തിൽ വായനശാല പരിസരത്ത് ഫലവൃക്ഷ തൈകൾ നട്ടു. ചടങ്ങിൽ വായനശാല സെക്രട്ടറി സുബ്രഹ്മണ്യൻ സ്വാഗതം പറഞ്ഞു. വായനശാല പ്രസിഡന്റ് എ.കെ.അബ്ദുറഹിമാൻ തൈ നടൽ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിന് പി. ജ്യോതി, പി.സുധാകരൻ, പി.വി.അഷറഫ്, പി.ഉണ്ണികൃഷ്ണൻ, എ.കെ അനീസ് എന്നിവർ നേതൃത്വം നൽകി.ലൈബ്രറിയൻ പി. വി. അൻസിഫ് നന്ദി രേഖപ്പെടുത്തി.

വെള്ളാഞ്ചേരി വായനശാല & ഗ്രന്ഥാലയം വെള്ളാഞ്ചേരി ജി യു പി സ്കൂൾ മുറ്റത്ത് വൃക്ഷത്തൈകൾ നട്ടു കൊണ്ട് പരിസ്ഥിതിദിനം ആചരിച്ചു. തവനൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ കെ. പി. സുബ്രഹ്മണ്യൻ പരിപാടി ഉദ്ഘാടനം ചെയ്തു. പൊന്നാനി താലൂക്ക് ലൈബ്രറി കൗണ്സിൽ അംഗം എം ജയരാജ്,എം പി പാർവതി ടീച്ചർ, വി.വി. രാജേന്ദ്രൻ, എ. മനോജ്കുമാർ, വി. കെ.സുധീർ എന്നിവർ സംസാരിച്ചു.

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കടകശ്ശേരി ലൈബ്രറിയുടെ വൃക്ഷത്തൈ നടീൽ പഞ്ചായത്ത് നേതൃസമിതി കൺവീനർ എ ടി മണികണ്ഠദാസ് ഉദ്ഘാടനം ചെയ്തു എ പി മനൂഷ്, ഷാഫി അമ്മായത്ത്, വി സത്യൻ എന്നിവർ സംബന്ധിച്ചു

റെഡ് ക്രോസ് ഇന്ത്യയുടെയും പൊന്നാനി വൈസ് മെൻ ഇൻറർ നേഷനിലിന്റെയും അതളൂർ യുവ ഗ്രന്ഥാലയം വായനശാലയുടെയും സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഫലവൃക്ഷ തൈകൾ നട്ടു.ജ്ഞാനോദയം ഗ്രന്ഥശാല& കലാസമിതി മോസ്കോ ഈശ്വരമംഗലം ചേർന്ന് പരിസ്ഥിതി ദിന വൃക്ഷത്തൈകൾ നട്ടു.

Leave a Reply

Your email address will not be published. Required fields are marked *