മികച്ച സ്വീകാര്യത നേടിയ മലയാള ചലച്ചിത്രം ഓപ്പറേഷൻ ജാവ ഇതര ഭാഷകളിൽ ഉടൻ പുറത്തിറങ്ങും. മലയാളത്തിൽ ലഭിച്ച പ്രേക്ഷക പ്രശംസയെ തുടർന്ന് അന്യഭാഷാസിനിമ മേഖലകളിൽ നിന്നും സിനിമയുടെ മൊഴിമാറ്റനിർമ്മാണത്തിനായി അന്വേഷണങ്ങൾ വരുന്നുണ്ടെന്നു സംവിധായകൻ തരുൺ മൂർത്തി ലോക്കൽ മെട്രോയോട് പറഞ്ഞു. സിനിമയുടെ വിജയാഘോഷത്തിനായി എടപ്പാൾ ഗോവിന്ദ സിനിമാസ്സിൽ എത്തിയതായിരുന്നു തരുൺ. സിനിമയിലെ പ്രധാന വേഷങ്ങൾ ചെയ്ത കലാകാരന്മാരും കൂടെ എത്തിയിരുന്നു.
