ഇന്റർവെൽ വേണ്ടാത്ത ഓപ്പറേഷൻ ജാവ.

പകുതിയാകുമ്പോൾ വന്ന ഇന്റർവെൽ മാത്രമാണ് ഓപ്പറേഷൻ ജാവയെന്ന ഈയിടെ ഇറങ്ങിയ മലയാള സിനിമ കൊണ്ടിരിക്കുമ്പോൾ പ്രേക്ഷകന് മോശമായി തോന്നുക. അത്രയേറെ ബ്രില്ലിയൻറ് മൂവിയാണ് ഈ കൊച്ചു സിനിമ.

സൂപ്പർ സ്റ്റാറുകൾ ഒന്നുമില്ലാതെ വന്നു കോവിഡിന് ശേഷമിറങ്ങിയ ഏറ്റവും നല്ല സിനിമ എന്ന് പേരു നേടിയിരിക്കുകയാണ് തരുൺ മൂർത്തി സംവിധാനം ചെയ്ത ഓപ്പറേഷൻ ജാവ. ഒരുപാട് സിനിമകളിൽ അപ്രധാന വേഷങ്ങളിൽ മിന്നായം പോലെ വന്നു പോയ കുറെ കലാകാരന്മാരെ ഒരുമിച്ചു ഈ സിനിമയിൽ മുൻനിരയിൽ കാണുമ്പൊൾ തന്നെ ഈ സിനിമ നിങ്ങളെ കീഴടക്കും. അവരുടെ ഓരോരുത്തരുടെയും മികവുറ്റ പ്രകടനം തന്നെ ഈ സിനിമയുടെ ഹൈലൈറ്റ്. ഇവരെ കൃത്യമായി അളന്നു മുറിച്ചു കാസ്റ്റ് ചെയ്ത പ്രഷ്ടാ കാസ്റ്റിംഗ് ഡയറക്ടർ അബു വളയംകുളം പ്രത്യേക പ്രശംസയര്ഹിക്കുന്നു.

നല്ല സിനിമകൾ OTT യിൽ കണ്ടാൽ പോരെന്നു സിനിമാ പ്രേമികൾ പറയും. അതുകൊണ്ട് തന്നെ ഈ സിനിമയും തിയ്യേറ്ററിൽ തന്നെ കാണണം ( കൊറോണ പ്രോട്ടോക്കോൾ പാലിക്കാതിരിക്കരുത് എന്ന് സംവിധായകൻ പ്രത്യേകമോർമ്മിപ്പിച്ചു കേട്ടോ ). അത്ര മികവോടെ തയ്യാറാക്കിയ ഒരു തരുൺ പ്രോഡക്ട് ആണ് ഈ സിനിമ.

ഒറ്റ കഥാതന്തുവിൽ ഒതുങ്ങി നിൽക്കാതിരിക്കുമ്പോഴും ഒരിടത്തും മുഷുമിപ്പിക്കാതെ ഫ്രെയിം ടു ഫ്രെയിം നമ്മളെ ആശ്ചര്യത്തിന്റെ പുതുമേഖലകളിലേക്കു ലുക്ക്മാൻ, ബാലുവർഗീസ് എന്നിവർ ചെയ്യുന്ന കഥാപാത്രങ്ങളിലൂടെ സംവിധായകൻ നമ്മെ നടത്തുന്നു. ഒരൊറ്റ കഥയിലൂടെ ഉണ്ടാക്കിയ സിനിമയല്ല ഓപ്പറേഷൻ ജാവ എന്ന് ചുരുക്കം. എന്നിട്ടും കയ്യടിക്കെടാ എന്ന് ഉള്ളിലെ പ്രേക്ഷകന് വിളിച്ചു പറയുംവിധം നമ്മെ ആകാംഷാഭരിതരാക്കുന്നു തരുണാമൂർത്തിയെന്ന യുവ സംവിധായകന്റെ വൈഭവം.

അയ്യപ്പനും കോശിയുമെന്ന സിനിമയിലെ യുവ പോലീസുകാരിയായെത്തിയ ധന്യയാണ് ഈ സിനിമയിലെ പറയത്തക്ക സ്ത്രീ സാന്നിധ്യം. അവർ ചെയ്ത കഥാപാത്രത്തിന്റെ ഭർത്താവായെത്തിയ വിനായകൻ മാത്രമാണ് ഒരു സൂപ്പർതാര സാന്നിധ്യമായി ഈ സിനിമയിലുള്ളത്. തണ്ണിമത്തനിലൂടെ വന്ന മാത്യുവും നല്ല കയ്യടി നേടുന്നു. മികച്ച ക്യാമറ വർക്കാണ് സിനിമയുടെ മറ്റൊരു വിജയരഹസ്യം. ഫായീസ് സിദ്ധീഖ് ആണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നതു.

വി സിനിമാസ് ഇന്റർനാഷനലിന്റെ ബാനറിൽ പദ്മ ഉദയ് ആണ് സിനിമ നിർമിച്ചിരിക്കുന്നത്. മ്യൂസി ജെയ്ക്സ് ബിജോയ്; എഡിറ്റിങ് നിഷാദ് യൂസുഫ്. 18 കോടി മുടക്കി നിർമിച്ച ചിത്രം ഇതിനോടകം 26 കോടി കളക്ട് ചെയ്തു കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *