എടപ്പാളിൽ ഇന്ന് കൊറോണ പോസിറ്റീവ് ഇല്ല.

എടപ്പാൾ സി.എച്.സി യിൽ ഇന്ന് ( ജൂലൈ പതിനേഴ് ) നു നടന്ന കൊറോണ ടെസ്റ്റിൽ എല്ലാവരുടെയും ഫലം നെഗറ്റീവ്. ഇരുപത്തിമൂന്നു പേരുടെ സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്. ഇന്നലെ വരെ ഔദ്യോഗികമായി അറിയിച്ചവർ ആണ് ഇന്ന് കാലത്തു നടന്ന പരിശോധനക്ക് എത്തിയിരുന്നത്. സമൂഹത്തിലെ വിവിധ തുറകളിൽ ഉള്ളവരെയാണ് പരിശോധനക്ക് വിധേയമാക്കിയത്.

ഇവരുടെ എല്ലാം ഫലം നെഗറ്റീവ് ആയതു ആശ്വാസമുള്ള വാർത്ത തന്നെ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൊറോണ പോസിറ്റീവ് ആവുന്ന എണ്ണം കുറവായി വരുന്നുണ്ട്. ഉടനെ തന്നെ എടപ്പാളിലെ സമീപ പ്രദേശങ്ങളിലും ലോക്ക്ഡൌൺ ഇളവുകൾ ഇത് മൂലം കിട്ടും എന്നും പ്രതീഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *