“ഇന്ന് ഞാൻ നാളെനീയാന്റപ്പൻ”കവിതാ സമാഹാരം പുറത്തിക്കി

കവിയും മീഡിയ പ്രവർത്തകനുമായ കോഴുർ വിത്സന്റെ പുതിയ പുസ്തകം ഇന്ന് ഞാൻ നാളെനീയാന്റപ്പൻ പ്രകാശനം ചെയ്തു. പട്ടാമ്പിയിലെ ലോഗോസ് ബുക്ക്സ് ആണ് ഈ കവിത സമാഹാരം പുറത്തിറക്കുന്നത്.

കവറിൽ കൊടുത്തിരിക്കുന്ന ചിത്രമെടുത്തത് പ്രശസ്ത ഫോട്ടോഗ്രാഫർ അബുൾ കലാം ആസാദാണു .നിപിൻ നാരായണനാണു ടൈറ്റിൽ ടൈപ്പോഗ്രഫി. ഡോണ മയൂര, നിപിൻ നാരായണൻ ,കന്നി എം , ഷാഫി ഹസ്സൻ എന്നിവരുടെ ചിത്രങ്ങൾ പുസ്തകത്തിലുണ്ട് . അശ്വിൻ ദാസാണു കവർ. കവിയും പത്രാധിപരുമായ പ്രദീപ് ഭാസ്ക്കറാണു പുസ്തകത്തിന്റെ എഡിറ്റർ
.
ഇന്ന് മുതൽ ഈ മാസം 15 വരെ അഡ്വാൻസ് തുക അടച്ച് ബുക്ക് ചെയ്യുന്നവർക്ക് 160 രൂപയ്ക്ക് കോപ്പികൾ നൽകാമെന്ന് പ്രസാധകർ അറിയിച്ചിട്ടുണ്ട് .195 രൂപയാണു 150 പേജുകളുള്ള പുസ്തകത്തിന്റെ വില. ഒക്ടോബർ 5 നു മുൻപ് പുസ്തകം കൈകളിലെത്തും .

ലോഗോസ് വാട്ട്സാപ്പ് – 8086126024
ലോഗോസ് ഗൂഗിൾ പേ നമ്പർ – 0091 – 9847417398
ലോഗോസ് അക്കൌണ്ട് നമ്പർ
Bank account 50200012538735
Logos books pvt ltd
Hdfc bank, pattambi branch, HDFC0003494
ലോഗോസ് ഇ മെയിൽ – logospmna@gmail.com

Leave a Reply

Your email address will not be published. Required fields are marked *