അൽ റാസ്‌, നൈഫ് മേഖലകളിലെ പ്രത്യേക യാത്രാവിലക്കുകൾ നീക്കി യു.എ.ഇ

ദുബായ്: അതി തീവ്ര യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്ന നൈഫ്, അൽ റാസ്‌ എന്നീ മേഖലകൾക്ക് യു എ ഇ ഇളവുകൾ പ്രഖ്യാപിച്ചു. മുൻപ് ഇരുപത്തിനാലു മണിക്കൂറും നിയന്ത്രണമുണ്ടായിരുന്നത് ഇനി മുതൽ രാത്രി പത്തു മുതൽ പുലർച്ചെ ആറുമണി വരെ മാത്രമായി ചുരുങ്ങും. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ ആർക്കും ഈ മേഖലകളിൽ നിന്നും കൊറോണ ബാധ സ്ഥിരീകരിക്കാത്ത സാഹചര്യത്തിലാണ് യു എ ഇ യുടെ ഉന്നതാധികാര ദുരന്ത നിവാരണ സമിതി ഈ തീരുമാനം എടുത്തത്. ഇത് മേഖലയിലെ ആളുകൾക്ക് വലിയ ആശ്വാസം തന്നെയാകും നൽകുക.

Leave a Reply

Your email address will not be published. Required fields are marked *