ജില്ലയിൽ ഇന്ന് ഏഴു പേർക്ക് സമ്പർക്കത്തിലൂടെ കൊറോണബാധ.

ഇന്ന് പുറത്തുവിട്ട ( ജൂലൈ എട്ടു ) പ്രകാരം പുതുതായി ഏഴു പേർക്ക് കൂടി കൊറോണ പോസിറ്റീവ് ഉള്ളതായി ജില്ലാ കളക്ടർ അറിയിച്ചു. കോവിഡ് കെയര്‍ സെന്ററിലെ വളണ്ടിയറായ പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി (47), ശസ്ത്രക്രിയക്കു മുന്നോടിയായുള്ള പരിശോധനയില്‍ കോവിഡ് ബാധ കണ്ടെത്തിയ കാളികാവ് കൂരാട് സ്വദേശി (52), നിലമ്പൂര്‍ കവളക്കല്ല് സ്വദേശിനി (46), പരപ്പനങ്ങാടിയിലെത്തിയ നാടോടിയായ 60 വയസുകാരി, പൊന്നാനി വെള്ളേരി സ്വദേശിയായ കേബിള്‍ ഓപ്പറേറ്റര്‍ (47), പൊന്നാനി കടവനാട് സ്വദേശിയായ കേബിള്‍ ഓപ്പറേറ്റര്‍ (36), എടപ്പാള്‍ ആശുപത്രിയുമായി ബന്ധമുണ്ടായ മാറഞ്ചേരി ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരി മാറഞ്ചേരി പനമ്പാട് സ്വദേശിനി (30) എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *