ഒരു കാര്യത്തിലും വ്യാപാരികളുമായി മാതൃഭൂമി ദിനപത്രം സഹകരിക്കുന്നില്ലെന്ന് എടപ്പാളിൽ പരാതി വ്യാപകമാകുന്നു. വ്യാപാരി വ്യവസായി സമിതി നടത്തുന്ന പരിപാടികളുടെ വാർത്തകളും മറ്റും എടപ്പാളിലെ ലേഖകൻ ഉണ്ണി ശുകപുരം വളച്ചൊടിച്ചും മറ്റും പ്രസിദ്ധീകരിക്കുന്നുവന്നു എടപ്പാളിലെ വ്യാപാരികൾ പരാതിപ്പെട്ടു.
നിരന്തരം തുടരുന്ന നിസഹകരണം എടപ്പാളിലെ മാതൃഭൂമി ലേഖകന്റെ ഭാഗത്തുനിന്നുള്ള വലിയ വീഴ്ചയായി ഇവർ ചൂണ്ടികാണിക്കുന്നു. രണ്ടായിരത്തോളം വ്യാപാരികൾ അംഗങ്ങളായുള്ള യൂണിറ്റാണ് വ്യാപാരി വ്യവസായി സമിതിയുടെ എടപ്പാൾ ഏരിയ.
21.അഗസ്റ്റിന് എടപ്പാളിലെ സംയുക്ത വ്യാപാരികളും സർക്കാർ പ്രതിനിധികളും ചേർന്ന് നടത്തിയ കൊറോണ സംബന്ധ യോഗവും മാതൃഭൂമി കൈകാര്യം ചെയ്തത് ഈ വിധമായിരുന്നു. മേലിൽ ഇങ്ങനെ തുടരുകയാണെങ്കിൽ മാതൃഭൂമി ബഹിഷ്കരിക്കുക മാത്രമാണ് പോംവഴി എന്ന് സമിതി യോഗം വിലയിരുത്തി. കാര്യങ്ങൾ മാതൃഭൂമി ദിനപത്രത്തിന്റെ ഉന്നത കേന്ദ്രങ്ങളെ അറിയിക്കാനും യോഗം തീരുമാനം എടുത്തു. യോഗത്തിൽ ഏരിയ സെക്രട്ടറി യു പി പുരുഷോത്തമൻ ഏരിയ പ്രസിഡന്റ് എം കെ ഹമീദ് , അഭിജിത് പി സ് , മുഫാഹിദ് , അബ്ദുള്ളകുട്ടി ഷാജി ഡി ലെമൺ തുടങ്ങിയവർ പങ്കെടുത്തു.