വേർപിരിഞ്ഞ അധ്യാപകന് ശിഷ്യന്റെ ഓർമ്മക്കുറിപ്പ്.

ഈയിടെ അന്തരിച്ച എടപ്പാൾ സ്വദേശിയായ അധ്യാപകന് അദ്ദേഹത്തിന്റെ വിദ്യാർത്ഥിയായിരുന്ന യുവാവ് എഴുതിയ സ്നേഹോഷ്മളമായ ഓര്മക്കുറിപ്; ആരുടെയും മനസ്സ് തുറപ്പിക്കുന്നതാണ്. എടപ്പാൾ വെറൂർ സ്‌കൂളിലെ അധ്യാപകനായിരുന്ന കുട്ടൻ മാഷിന്റെ വിയോഗവാർത്ത, വിദേശത്തായിരുന്നതിനാൽ അറിയാൻ മാത്രമേ അദ്ദേഹത്തിന് കഴിഞ്ഞുള്ളു. വിദ്യകൊണ്ട് അനുഗ്രഹിക്കുകയും സ്നേഹം കൊണ്ട് വിജയിപ്പിക്കുകയും ചെയ്ത ആ വലിയ മനുഷ്യനെ ഓർത്തെടുക്കുകയാണ് എടപ്പാൾ സ്വദേശിയും അമേരിക്കയിൽ സ്ഥിരതാമസവുമായ ലിഷാർ.ടി.പി.

ലിഷാർ ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റ് വായിക്കാം :

കുട്ടൻ മാഷ് വിട വാങ്ങി….. ഒരുപാട് വാത്സല്യവും കരുതലും നൽകിയ അധ്യാപകൻ ആണെനിക്ക് കുട്ടൻ മാഷ്. എന്നെ ഒന്നാം ക്ലാസ് മുതൽ എഞ്ചിനീയറിംഗ് അവസാന വര്ഷം വരെ പഠിപ്പിച്ച അധ്യാപകരിൽ എനിക്കേറ്റവും പ്രിയപ്പെട്ട അധ്യാപകൻ. പലരും പലപ്പോഴും പഠിപ്പിച്ച അധ്യാപകരെ പറ്റി ഒരുപാട് സ്നേഹത്തോടെ പറയുന്നത് കേട്ടിട്ടുണ്ട്. എന്റെ മനസ്സിൽ എന്നും മായാതെ നിൽക്കുന്ന അധ്യാപകർ വളരെ അധികം പേരില്ല. അവരിൽ ഏറ്റവും അത്യുന്നതങ്ങളിൽ ആണ് കുട്ടൻ മാഷിന്റെ സ്ഥാനം. ഞാൻ 5 വരെ പഠിച്ച അണ്ണക്കമ്പാട് വെറുർ എ യൂ പി സ്കൂൾലെ സയൻസ് അധ്യാപകൻ ആയിരുന്നു മാഷ്. നാലിലോ അഞ്ചിലോ പഠിക്കുമ്പോൾ എന്നെ യുറീക്ക പരീക്ഷക്ക് ജില്ലാ തലത്തിൽ മത്സരിക്കാൻ തീരൂരിലെക്കു കൊണ്ട് പോയത് മാഷായിരുന്നു. കൂടെ ഉപ്പയും ഉണ്ടായിരുന്നു. ഞാൻ സാധാരണ ഒരു നാട്ടിൽ പുറത്തുകാരൻ കുട്ടിയുടെ പരിഭ്രമത്തോടെയും വേഷവിധാനത്തോടെയും ആണ് അന്നവിടെ പോയത്. അവിടെ വന്ന ഒരുപാട് കുട്ടികളിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ കൂട്ടത്തിൽ ഒരാൾ മാത്രം. ആത്മവിശ്വാസത്തിലും രൂപ ഭാവത്തിലും മിടുക്കരായ ഒരുപാട് കുട്ടികൾ അവിടെ ഉണ്ടായിരുന്നു, അവരുടെ സംസാരവും ചിരിയും മുഴങ്ങി കേൾക്കുന്ന ആ ഹാളിന്റെ ഒരു മൂലയ്ക്ക് ഞാൻ പതുങ്ങി ഇരുന്നു. മികച്ച വസ്ത്രങ്ങളും ഷൂസുമൊക്കെ ഇട്ടുവന്ന നല്ല ആത്മവിശ്വാസം നിറഞ്ഞു നിൽക്കുന്ന, ജില്ലയിലെ മികച്ച സ്കൂളുകളിലെ മിടുക്കരായ കുട്ടികൾ ആയിരുന്നു ഞാൻ നോക്കുന്നിടത്തെല്ലാം. അവരെ എല്ലാം കണ്ടതോടെ എന്റെ തൊണ്ടയിലെ വെള്ളം വറ്റി വരണ്ടു. ആത്മവിശ്വാസത്തിന്റെ ഒരു കണിക പോലും എന്നിലില്ലായിരുന്നു. എന്തിനു ഞാൻ ഇവിടെ വന്നു എന്ന് പോലും തോന്നിയ നിമിഷങ്ങൾ.

പോസ്റ്റിന്റെ മുഴുവൻ രൂപം : https://www.facebook.com/100000261938926/posts/3434747263210638/?d=n

Leave a Reply

Your email address will not be published. Required fields are marked *