പരീക്ഷാ നടത്തിപ്പിനെതിരെ കെ.എസ്.യു പ്രതിഷേധിച്ചു

മഹാവ്യാധിയുടെ കാലത്ത് ആശങ്കകൾക്ക് നടുവിൽ എസ് എസ് എൽ സി, +2സർവകലാശാല പരീക്ഷകൾ മാറ്റിവയ്ക്കുക
എന്ന മുദ്രവാക്യം ഉയർത്തി പിടിച്ചുകൊണ്ട് കെ എസ് യൂ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി കണ്ണൻ നമ്പ്യാർ ഏകദിന ഉപവാസം അനുഷ്ഠിചു.

എടപ്പാൾ AEO ഓഫീസിനു മുന്നിൽ നടന്ന ഉപവാസ സമരം കെ എസ് യൂ സംസ്ഥാന ജനറൽ സെക്രട്ടറി ടി എം മനീഷ് ഉദ്ഘാടനം ചെയ്തു. വിഷ്ണു വട്ടംകുളം അധ്യക്ഷത വഹിച്ചു. ചുള്ളിയിൽ ഉണ്ണി, ഫിറോസ്ഗാൻ അണ്ണക്കമ്പാട്, ഇ.പി രാജീവ്‌ , കെ വി നാരായണൻ, സുരേഷ് പൊൽപ്പാക്കര, നജീബ് വട്ടംകുളം, രഞ്ജിത്ത് തുറയാറ്റിൽ, കെ വി മോഹനൻ, ജാസിം കോലത്ത്, റാഷി ഇല്ലത്ത് വളപ്പിൽ, സി ആർ മനോഹരൻ, നബീബ് തലമുണ്ട, ഫർഷാദ് പൂക്കരത്തറ എന്നിവർ പ്രസംഗിച്ചു.

സമാപന സമ്മേളനം കെ എസ് യൂ ജില്ലാ പ്രസിഡന്റ്‌ ശ്രീ ഹാരിസ് മൂതൂർ ഉദ്ഘടനം ചെയ്തു. കെ എസ് യൂ ജില്ലാ സെക്രട്ടറി ഹക്കീം പെരുമുക്ക് അധ്യക്ഷത വഹിച്ചു. കെ എസ് യൂ സംസ്ഥാന ജനറൽ സെക്രട്ടറി പി റംഷാദ്,ബാവ കണ്ണയിൽ, വിനു എരമംഗലം, പ്രദീപ് ഉപാസന, റാഷിദ്‌ പുതു പൊന്നാനി, ഷാബിൽ മാറഞ്ചേരി, റിൻഷാദ് വട്ടംകുളം, മുനീർ തിരുന്നാവായ, റിജാസ്, മുജീബ്, റസാഖ് തിരുന്നാവായ അഫ്സൽ പനമ്പാട്. എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *