കൊറോണയെ വരച്ചവരയിൽ നിർത്തി മുരളി വിരിത്തറയിൽ

രോഗഭീതിയുടെ കിരീടം വെച്ച കൊറോണ വൈറസിനെ തന്റെ ക്യാൻവാസിന്റെ വരുതിയിലാക്കുകയാണ് ചിത്രകാരൻ മുരളി വിരിത്തറയിൽ. കൊടിയ നാശം വിതക്കുന്ന വൈറസിന് മുരളിയുടെ ക്യാൻവാസിൽ പക്ഷേ ചിത്രമെഴുത്തിന്റെ എല്ലാ ചാരുതയുമുണ്ട്.

കൊറോണ ലോക്ക്ഔട്ടിൽ ഒരു മാസത്തിലേറെ വീട്ടിൽ ഇരുന്നപ്പോൾ മുരളി ചെയ്ത പന്ത്രണ്ടു ചിത്രങ്ങളിൽ ചിലതിലെങ്കിലും കൊറോണ വേണമെന്ന് തോന്നിയതിൽ അതിശയമില്ലല്ലോ. കഴിഞ്ഞ വര്ഷം എടപ്പാൾ എൽ.പി സ്‌കൂളിൽ നടത്തിയ വിജയകരമായ ചിത്രപ്രദര്ശനത്തിലൂടെ ജനശ്രദ്ധപിടിച്ചു പറ്റിയ ആർട്ടിസ്റ്റാണ് മുരളി. ചിത്രകലയിൽ പണ്ടേ വ്യാപൃതനാണെങ്കിലും ആ പ്രദര്ശനത്തിലൂടെയാണ് മുരളിയെന്ന ചിത്രകാരനെ ജനം അറിഞ്ഞു തുടങ്ങിയത്. കൊറോണകാലത്തിനു ശേഷം ഒരു പ്രദർശനം കൂടി പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് സ്വതസിദ്ധമായ ചെറിയൊരു ചിരിയും പതിഞ്ഞൊരു മൂളലും മാത്രം. അല്ലെങ്കിലും കലാകാരന്റെ ഉത്തരങ്ങൾ അവരുടെ സൃഷ്ടിയിലാണല്ലോ തെളിയാറുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *