കാലടി പഞ്ചായത്തിൽ ശക്തമായ കരുതൽ.

താളം തെറ്റിക്കുന്ന കൊറോണ

മഹാരാഷ്ട്രയിൽ നിന്നെത്തിയ ഒരു യുവാവിന് കൊറോണ ബാധയുണ്ടെന്നു തെളിയുകയും അയാൾ വന്നയുടൻ ആരോഗ്യപരമായ മുൻകരുതലുകൾ എടുക്കാതിരിക്കുകയും ചെയ്തു എന്ന സാഹചര്യത്തിൽ കാലടി പഞ്ചായത്തിൽ കടുത്ത സുരക്ഷാ നടപടികൾ ആരംഭിച്ചു. റാപിഡ് ആക്ഷൻ ഫോഴ്സ് ന്റെ പത്തോളം വരുന്ന പോലീസ് സംഘം പ്രദേശത്തു ഡ്യൂട്ടിയിലുണ്ട്.

ഈ മഹാമാരിയെ പിടിച്ചുകെട്ടാൻ ഇതെല്ലം അനിവാര്യമാണെന്നിരിക്കെ തന്നെ, എന്ത് എങ്ങിനെ എന്നൊക്കെ കൃത്യമായി അറിവില്ലാത്തതിനാൽ പുറത്തിറങ്ങുന്ന ജനങ്ങൾ പ്രതിസന്ധിയിലാവുകയാണ്. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക, മാസ്ക് ധരിക്കുക എന്നീ മുന്നറിയിപ്പുകൾ ആണ് പൊതുവെ ജനങ്ങൾക്ക് കിട്ടിയിട്ടുള്ളത്. എന്നാൽ കാലടി പോലുള്ള ഒരു ചെറിയ ഗ്രാമം പല അത്യാവശ്യങ്ങൾക്കും എടപ്പാൾ കുറ്റിപ്പുറം എന്നീ ടൗണുകളെ ആശ്രയിക്കുന്നതാണ് എന്നത് കൊണ്ട് തന്നെ പൊടുന്നനെ വന്ന മാറ്റങ്ങൾ വല്ലാതെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. പലയിടത്തും റോഡുകൾ അടച്ചതും ആളുകൾക്ക് ഇത് കൊണ്ട് വിനയാവുകയാണ്. വന്ന വഴിയേ തന്നെ വീട്ടിൽ തിരിച്ചു പോണം എന്നുപോലും ഉദ്യോഗസ്ഥർ വാശി പിടിക്കുന്നത് മൂലം പോലീസുമായി സഹകരിക്കാൻ അങ്ങേയറ്റം മനസ്സ് കാണിക്കുന്നവരും പ്രയാസത്തിലാവുകയാണ്.

കൊറോണ കാലത്തു പലതും മാറ്റി വെക്കാൻ ജനങ്ങൾ തയ്യാണെങ്കിലും തികച്ചും അത്യാവശ്യമുള്ളതും ന്യായവുമായ കാര്യങ്ങൾക്ക് പോലും പ്രയാസങ്ങൾ നേരിടുമ്പോൾ ഈ കാലത്തേ തൊഴിലില്ലായ്മ, ബാങ്ക് ലോൺ, ഭാവിയെപ്പറ്റിയുള്ള ആശങ്കകൾ തുടങ്ങി ഒട്ടേറെ ജീവിത പ്രയാസങ്ങൾ കൂടി ഏല്പിക്കുന്ന സാധാരണക്കാർക്ക് ഇതെല്ലം കൂടുതൽ തലവേദന ആകുകയാണ്.

Panchayath Secretary KP Anil explains the local bodies actions. (29.04.2020)

ആവർത്തിച്ചാവർത്തിച്ചു സർക്കാരും പ്രതിനിധികളും മുന്നറിയിപ്പുകൾ നൽകിയിട്ടും നിർദേശങ്ങളെ പറത്തിക്കളഞ്ഞു രോഗം വാങ്ങിവെക്കുകയും അത് മറ്റുള്ളവരിലേക്ക് എത്തുവാനിടയുള്ളവിധം പെരുമാറുകയും ചെയ്ത ചുരുക്കം ചിലരെക്കൊണ്ടാണ് ഒരു നാട് മുഴുവനും ഇങ്ങനെ ദുരിതത്തിലാവുന്നതു എന്നതു വലിയ പ്രയാസം തന്നെ. രോഗം സ്ഥിരീകരിച്ച യുവാവുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെട്ട മുപ്പതോളം പേരെ തിരിച്ചറിഞ്ഞതും കാര്യത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *