കാലടി കുടുംബാരോഗ്യകേന്ദ്രം ഉദ്ഘാടനം ചെയ്തു.

നവീകരിച്ച സൗകര്യങ്ങളോടെ പുതിയ കെട്ടിടത്തിലേക്ക് മാറുന്ന കാലടിയിലെ കുടുംബാരോഗ്യകേന്ദ്രം മന്ത്രി ശൈലജ ടീച്ചർ നാടിനു സമർപ്പിച്ചു. കൊറോണയുടെ പശ്ചാത്തലത്തിൽ സ്വയം നിരീക്ഷണത്തിൽ കഴിയുന്നതിനാൽ വെള്ളിയാഴ്ച വൈകീട്ടു നടത്തിയ ഓൺലൈൻ പരിപാടിയിലൂടെയാണ് മന്ത്രി ഉദ്‌ഘാടനം നടത്തിയത്. എ, ബി ബ്ലോക്കുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.കവിത നിർവഹിച്ചു.

മന്ത്രി കെ.ടി.ജലീലും ഓൺലൈനിൽ എത്തി ആശംസകൾ നേരുകയും പരിപാടിയിൽ അധ്യക്ഷത വഹിക്കുകയും ചെയ്തു. പ്രാഥമികാരോഗ്യകേന്ദ്രമായിരുന്ന കാലടി ആശുപത്രി കേന്ദ്ര, സംസ്ഥാന ഫണ്ടുകളുടെ സഹായത്തോടെയാണ് നവീകരിച്ചത്. മൊത്തം മൂന്നു കോടിയോളം രൂപ നവീകരണത്തിനായി ചെലവഴിച്ചതായി മന്ത്രി കെ.ടി.ജലീൽ പറഞ്ഞു. ഇനി മുതൽ ഇവിടെ രണ്ടു നേരങ്ങളിലായി മൂന്ന് ഡോക്ടർമാർ ഡ്യൂട്ടിയിൽ ഉണ്ടാകും. ലാബ്, മറ്റു ആധുനിക ഡയഗ്നോസ്റ്റിക് ഉപകരണങ്ങൾ എന്നിവ ഇവിടെ ഒരുക്കുന്നുണ്ട്. ഇതിനായുള്ള സാങ്കേതിക ഉദ്യോഗസ്ഥർ ജോലിയിൽ പ്രവേശിക്കുന്നതോടെ മാത്രമേ ഇവ പൂർണ്ണമായും സജ്ജമാകുകയുള്ളൂ എന്ന് മെഡിക്കൽ ഓഫീസർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *