ഇന്ത്യൻ സിനിമയുടെ അന്താരാഷ്ട്ര മുഖമായിരുന്ന അതുല്യനടൻ ഇർഫാൻ ഖാൻ അന്തരിച്ചു. അർബുദ ബാധയെ തുടർന്ന് മുംബൈയിലെ കോകിലബെൻ ആസ്പത്രിയിലെ ഐ.സി.യു യിൽ ബുധനാഴ്ചയായിരുന്നു അന്ത്യം. അമ്പത്തിമൂന്നാം വയസിൽ ഇന്ത്യൻ സിനിമക്ക് നഷ്ടപ്പെട്ട അപൂർവ പ്രതിഭയാണ് ഇർഫാൻ ഖാൻ.
1988 ൽ സലാം ബോംബേയിലൂടെ ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിച്ച ഇർഫാൻ ഇന്ത്യൻ സിനിമയിൽ മാത്രമല്ല ബോളിവുഡിലും തന്റെ കഴിവ് കൊണ്ട് നടന്നു കയറി. ജുറാസിക് വേൾഡ്, ലൈഫ് ഓഫ് പായ്, സ്ലംഡോഗ് മില്യനെയർ എന്നീ ഇംഗ്ലീഷ് സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. ലഞ്ച് ബോക്സ് എന്ന ഹിന്ദി സിനിമയിൽ അദ്ദേഹം ചെയ്ത വിഭാര്യന്റെ വേഷം ഒരു പക്ഷെ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ചതായിരുന്നു. 2011 ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു.