ഐഎച്ച്ആര്‍ഡി ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ പ്രവേശനത്തിനിന്ന് അവസാന ദിനം.

ഐഎച്ച്ആര്‍ഡിയുടെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ ഈ അധ്യയന വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ നൽകാനുള്ള അവസാന ദിനമാണ് ഇന്ന് ( 24.07.2020 ) ihrd.kerala.gov.in/thss എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ ആയോ സ്‌കൂളുകളില്‍ നേരിട്ടോ അപേക്ഷ നല്‍കാം.

ഓണ്‍ലൈന്‍ ആയി അപേക്ഷിക്കുന്നവര്‍ അപേക്ഷാ പ്രക്രിയ പൂര്‍ത്തിയാക്കിയ ശേഷം വെബ്‌സൈറ്റില്‍ നിന്ന് പൂര്‍ണമായ അപേക്ഷ ഡൗണ്‍ലോഡ് ചെയ്യണം. ഈ അപേക്ഷയും അനുബന്ധ രേഖകളും 100 രൂപയുടെ രജിസ്‌ട്രേഷന്‍ ഫീസ് സഹിതം (പട്ടികജാതി/പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് 50 രൂപ) 24 ന് വൈകിട്ട് 3.00 മണിയ്ക്ക് മുമ്പായി ബന്ധപ്പെട്ട സ്‌കൂളുകളില്‍ സമര്‍പ്പിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *