വെങ്ങിനിക്കര ഗ്രാമം കൂട്ടായ്മയുടെ ഒന്നാം വാർഷികം

ആഘോഷിച്ചു. നവമാധ്യമങ്ങൾ മുഖേന ആയിരുന്നു പരിപാടികൾ. ചാത്തനാത്തു അച്യുതനുണ്ണി മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.

ആലങ്കോട് ലീലാകൃഷ്ണൻ, പ്രസിദ്ധ ഗായകൻ എടപ്പാൾ വിശ്വൻ എന്നിവരെ കൂടാതെ പ്രദേശത്തെ നിരവധി യുവതീയുവാക്കൾ കലാ സാഹിത്യ പ്രകടനങ്ങൾ കാഴ്ചവെച്ചത് പരിപാടിടയുടെ മാറ്റ് കൂട്ടുന്നതായിരുന്നു. കൂട്ടായ്മക്ക് ആശംസ അർപ്പിച്ചുകൊണ്ട് പ്രസിദ്ധ സാൻഡ് ആര്ടിസ്റ് ഉദയൻ എടപ്പാൾ ഇവർക്ക് വേണ്ടി സാൻഡ് ആര്ട്ട് വർക്ക് ചെയ്തു.

Watch video here.

https://www.facebook.com/groups/353462822025709/?ref=share

ഗ്രാമം കൂട്ടായ്മ പ്രസിഡന്റ്‌ കെ. പി റാബിയ അധ്യക്ഷത വഹിച്ചു. കിഷോർ കൃഷ്ണൻ (ഗ്രാമംകൂട്ടായ്‌മ ചെയർമാൻ ) സ്വാഗതം പറഞ്ഞു. കൂട്ടായ്മ സെക്രട്ടറി പ്രജിത്ത് തേറയിൽ റിപ്പോർട്ട് അവതരണം നടത്തി. സുലൈമാൻ പി. പി (ഗ്രാമം കൂട്ടായ്‌മ ട്രഷറർ ) വരവ് ചെലവ് കണക്ക് അവതരണം, രാജീവ്‌ മക്കോത്തു ( പ്രോഗ്രാം കൺവീനർ ) നന്ദി പ്രകടനം എന്നിവയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *