ഗ്രാമം കൂട്ടായ്മ മൂന്നാംഘട്ട ഭക്ഷ്യ കിറ്റ് വിതരണം നടത്തി

കൊറോണകാലത്തെ അതിജീവിക്കാൻ പെടാപ്പാട് പെടുന്ന കുടുംബങ്ങൾക്ക് ആശ്വാസവുമായി വെങ്ങിനിക്കര ഗ്രാമം കൂട്ടായ്മ പച്ചക്കറി, മറ്റു ഭക്ഷണ സാധനങ്ങളുടെ കിറ്റ് വിതരണം നടത്തി. വ്യാഴാഴ്ച നടന്ന മൂന്നാംഘട്ട വിതരണത്തോടെ ഇരുന്നൂറ്റി അമ്പതു വീടുകളിൽ സഹായമെത്തിക്കാൻ ഇവർക്കായി.

Watch video here : https://www.youtube.com/watch?v=zZbONtacVtI&feature=youtu.be

വൈകീട്ടു വെങ്ങിനിക്കരയിൽ നടന്ന പരിപാടി വട്ടംകുളം ഗ്രാമപഞ്ചായത് വൈസ് പ്രസിഡണ്ട് റാബിയ ഉദ്ഘാടനം നടത്തി. ഭക്ഷ്യ കിറ്റ് വിതരണം എടപ്പാൾ പതിനൊന്നാം വാർഡ് മെമ്പർ ബേബി പ്രസന്ന ഉദ്‌ഘാടനം ചെയ്തു. പ്രജിത് തേറയിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഐ.വി ടീച്ചർ, രാജീവ് മാക്കോത്ത്, ഇ.ശിവകുമാർ, കിഷോർ കൃഷ്ണൻ, സുലൈമാൻ, ടി.വി. പ്രകാശൻ, എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *