ഖത്തറിൽ നിന്നും നാട്ടിലേക്കു മടങ്ങുന്നവർക്ക് സൗജന്യ ടിക്കറ്റ്

സദ് വാർത്ത

ദോഹയിൽ നിന്നും നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റിനു പണം കണ്ടെത്താൻ പ്രയാസപ്പെടുന്ന മലയാളികൾക്ക് സഹായത്തിന്റെ ചിറകു വിടർത്തി കൾച്ചറൽ ഫോറം. ആദ്യഘട്ടമെന്ന നിലക്ക് അർഹരായ അമ്പതു പേർക്ക് ഈ വിധം ടിക്കെറ്റ് നൽകും

നിലവിൽ എംബസ്സി മടക്ക പാസ് നൽകുന്നവർക്ക് മാത്രമാകും ഈ സൗകര്യം ഉപയോഗപ്പെടുത്താൻ കഴിയുക. നിരവധി സുമനസുകളായ മലയാളി വ്യവസായികൾ ഇതുമായി സഹകരിക്കാൻ മുന്നോട്ടു വരുന്നതുകൊണ്ട് കൂടുതൽ പേർക്ക് വരും ആഴ്ചകളിൽ ഈ സഹായം ലഭ്യമാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഫോറം പ്രസിഡന്റ് ഡോക്ടർ താജ് ആലുവ പറഞ്ഞു. ടിക്കെറ്റ് ആവശ്യത്തിന് ഫോറവുമായി 50263835 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *