വിദ്യാർത്ഥികൾക്ക് സൗജന്യ ഓൺലൈൻ പഠനസൗകര്യം ഒരുക്കി എടപ്പാൾ പഞ്ചായത്ത്.

എസ് എസ് എൽ സി, പ്ലസ് വൺ പ്ലസ്റ്റു വിദ്യാർത്ഥികൾക്ക് സയൻസ്, മാത്‍സ് വിഷയങ്ങളിൽ എടപ്പാൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സൗജന്യമായി ഓൺലൈൻ ക്‌ളാസ്സുകൾ തുടങ്ങി. കൊറോണയെ തുടർന്ന് നീട്ടിവെക്കപ്പെട്ട പരീക്ഷകൾക്ക് തയ്യാറെടുക്കുന്നത് പ്രയാസമായ വിദ്യാർത്ഥികൾക്ക് ഇതൊരു അനുഗ്രഹമാകും. വീട്ടിലിരുന്നു തന്നെ, മൊബൈൽ, ലാപ്ടോപ്പ് എന്നിവയിൽ ക്‌ളാസ്സുകളിൽ പങ്കെടുക്കാം. പരിചയ സമ്പന്നരായ അധ്യാപകർ നടത്തുന്ന ഇത് എല്ലാ കുട്ടികളും ഉപയോഗപ്പെടുത്തണം എന്ന് പഞ്ചായത് പ്രസിഡന്റ് ബിജോയ് അഭ്യർത്ഥിച്ചു. എടപ്പാളിൽ പ്രവർത്തിക്കുന്ന ഔർഓൺ സിഗ്മ എഡ്യൂക്കേഷൻ എന്ന സ്ഥാപനവുമായി സഹകരിച്ചാണ് ഇത് നടപ്പിലാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 9847 601 301 എന്ന നമ്പറിൽ ബന്ധപ്പെടാം

One thought on “വിദ്യാർത്ഥികൾക്ക് സൗജന്യ ഓൺലൈൻ പഠനസൗകര്യം ഒരുക്കി എടപ്പാൾ പഞ്ചായത്ത്.

Leave a Reply

Your email address will not be published. Required fields are marked *