സൗജന്യ മാസ്ക് വിതരണം ചെയ്തു

അയങ്കലം ആറു കണ്ടത്തിൽ മുഹമ്മദ് ഹാജി സ്മാരക വായനശാലയുടെ സൗജന്യ മാസ്ക് വിതരണം തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രി.അബ്ദുൾ നാസർ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ശ്രീ.അബ്ദുൾ നാസർ, തവനൂർ ഗ്രാമപഞ്ചായത്ത് ലൈബ്രറി നേതൃ സമിതി കൺവീനർ ശ്രീ.മണികണ്ഠദാസ് എന്നിവർ വായനശാലയുടെ പ്രവർത്തന പരിധിയിലെ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീ .ടി.വി.ശിവദാസ്, ശ്രീ.കെ.പി.രാധാകൃഷ്ണൻ, ശ്രീമതി.പ്രേമലത എന്നിവർക്ക് മാസ്കുകൾ വിതരണം ചെയ്തു.

വായനശാല പ്രസിഡണ്ട് എ.കെ.അബ്ദുറഹിമാൻ അദ്ധ്യക്ഷം വഹിച്ചു, ടി.പി.സുബ്രഹ്മണ്യൻ സ്വാഗതവും, വി.കെ.കൃഷ്ണകുമാർ നന്ദിയും രേഖപ്പെടുത്തി. ചടങ്ങിൽ പി.സുധാകരൻ, എൻ.കെ.അരവിന്ദാക്ഷൻ, പി.വി.അഷറഫ്, എ.കെ.അമീർ, ചെറിയ ബാവ തുടങ്ങിയവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *