കരിപ്പൂരിൽ വിമാന അപകടം; 18 മരണം സ്ഥിരീകരിച്ചു.

കരിപ്പൂർ എയർപോർട്ടിൽ റൺവേയിൽ നിന്നും തെന്നിമാറി വിമാനം അപകടത്തിൽ പെട്ടു. ഇതിന്റെ പൈലറ്റ് മരണപ്പെട്ടു എന്ന് സ്ഥിരീകരിക്കാത്ത വാർത്ത. യാത്രക്കാക്കു എല്ലാം സാരമായ പരിക്കുകൾ ഉണ്ട്.

18 പേര് മരണപ്പെട്ടതായി അറിയുന്നു. ദുബായിൽ നിന്നും എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അപകടത്തിൽ പെട്ടത്. വിമാനത്തിന് തീ പിടിക്കാഞ്ഞത് വളരെ അനുഗ്രഹമായി.

ടേബിൾ ടോപ് എന്ന വിഭാഗത്തിൽ പെടുന്ന കോഴിക്കോട് ( കരിപ്പൂർ ) എയർപോർട്ട് ലോകത്തെ അപകടം കൂടിയ എയർപോർട്ടുകളിൽ ഒന്നാണ്. റൺവേയിൽ നിന്നും തെന്നിമാറിയ വിമാനം മുപ്പതു അടിയിലേക്ക് വലിയ ശബ്ദത്തോടെ വന്നു വീണു എന്നാണ് വിവരം.

ദുബയില്‍ നിന്നും പുറപ്പെട്ട വിമാനത്തില്‍ 10 കുട്ടികളടക്കം 184 യാത്രക്കാരും 7 വിമാന ജീവനക്കാരുമായിരുന്നു ഉണ്ടായിരുന്നത്. ഐഎക്‌സ 134 വിമാനമാണ് അപകടത്തില്‍ പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *