സ്വർണ കള്ളക്കടത്തും വഴി വിട്ട ആശ്രിത നിയമനവും

ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണ്ണം കടത്തിയതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഒരു ലഘുഫീച്ചർ. അന്താരാഷ്ര നിലവാരത്തിലുള്ള ഇന്ത്യയിലെ മുൻനിര കമ്പനിയിൽ സോഫ്റ്റ്‌വെയർ ലീഡ് മാനേജരായി നിരവധി വര്ഷം ജോലി ചെയ്തയാലാണ് ലേഖകൻ. അദ്ദേഹത്തിന്റെ പ്രത്യേക താല്പര്യപ്രകാരം പേര് വെളിപ്പെടുത്തുന്നില്ല.

കഴിഞ്ഞ കുറച്ചു ദിവസമായി കേരളം ചർച്ച ചെയ്യുന്നത് UAE കോൺസുലേറ്റ് മായി ബന്ധപ്പെട്ട സ്വർണ കള്ളക്കടത്തും അതിൽ ഉൾപ്പെട്ട ഒരു വ്യക്തിയുടെ കേരള സർക്കാർ ബന്ധവും ആണ്. സത്യത്തിൽ ഈ വിഷയം നാടകീയത കലർത്തി കൊണ്ടാടുകയാണ് ചില മാധ്യമങ്ങൾ. ഈ ബഹളങ്ങളിൽ മുഖ്യമായ ചില വിഷയങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നു. പകരം അപ്രസക്തമായ കഴമ്പില്ലാത്ത ആരോപണങ്ങൾ എവിടെയും നിറഞ്ഞു നിൽക്കുന്നു.

സ്വർണക്കടത്തു പുതുമയുള്ള ഒരു കാര്യമാണോ ? അല്ല. പക്ഷെ കോൺസുലേറ്റ് ഉൾപ്പെട്ട കള്ളക്കടത്തു പുതുമയുള്ളതും , ഗൗരവമേറിയതും ആണ്. അത് അന്വേഷിക്കേണ്ടത് കേന്ദ്ര സർക്കാർ ആണ്. അവർ അത് അന്വേഷിച്ചു വേണ്ടത് ചെയ്യട്ടെ. സ്വർണം കൊണ്ട് വന്നവരും , കൊണ്ട് വരാൻ ഇടപാട് നടത്തിയവരും , സ്വർണം ആർക്കു വേണ്ടി കൊണ്ട് വന്നോ അവരും എല്ലാം നിയമത്തിന്റെ വഴിക്കു പോകണം. ഈ കേസിൽ , കേരള സർക്കാരിന് പ്രത്യക്ഷത്തിൽ യാതൊരു ബന്ധവുമില്ല. ‌ കോൺട്രാക്ടർ തസ്തികയിൽ ഗവണ്മെന്റ് ന്റെ IT പ്രോജെക്ടിൽ ജോലി ചെയ്യുന്ന സ്വപ്ന സുരേഷ് എന്ന ഒരു സ്ത്രീ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. അത് മാത്രമാണ് കേരള സർക്കാരും ഈ കേസുമായി ബന്ധപ്പെടുത്തുന്ന ഏക ഘടകം. ഒരു ഗവണ്മെന്റ് ന്റെ സ്ഥിരം ജീവനക്കാരനോ , കോൺട്രാക്ട് ജീവനക്കാരനോ ഒരു കേസിൽ ഉൾപ്പെട്ടാൽ അതിനു ഗവണ്മെന്റ് നു മേൽ ആരോപണം ഉന്നയിക്കുന്നത് ശുദ്ധ അസംബദ്ധം ആണ്. അത് വളരെ ദുർബലമായ ഒരു രാഷ്ട്രീയ വാദം‌ മാത്രം. കോടതിയിൽ പറയാൻ പോലുമുള്ള വകുപ്പില്ല.

കാര്യങ്ങളെ നമുക്ക് വസ്തുനിഷ്ഠമായി ഒന്ന് വിലയിരുത്താം.

കേരള മുഖ്യമന്ത്രിയുടെ IT സെക്രെട്ടറി ശ്രീ ശിവശങ്കർ IAS (ഒരു ബ്യൂറോക്രാറ്റിക് ഉദ്യോഗസ്ഥൻ എന്ന് വായിക്കണം. സാധാരണ രാഷ്ട്രീയ പാർട്ടി പ്രൈവറ്റ് സെക്രട്ടറി നിയമനം അല്ല) എന്ന വ്യക്തിക്ക് സൗഹൃത്ബന്ധമുള്ള ഒരു വ്യക്തി ആണ് കുറ്റാരോപിത ആയ സ്വപ്ന.

ശിവശങ്കർ IAS നു സ്വപ്ന സുരേഷ് യുമായി 2 വർഷത്തിൽ കൂടുതൽ ആയി സൗഹൃദം ഉണ്ടായിരുന്നു എന്നത് സംശയാതീതമായി മാധ്യമങ്ങളിൽ കൂടെ തെളിയിക്ക പെട്ടിരിക്കുന്നു. അതിൽ ആർക്കും ഇനി വിശ്വാസക്കുറവില്ല എന്ന് കരുതുന്നു. 1.5 years മുൻപ് വരെ അവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ അദ്ദേഹം നിത്യ സന്ദർശകനായിരുന്നു എന്ന് ഫ്ലാറ്റ് ലെ മറ്റു താമസക്കാർ പറയുന്നു. സ്വപ്നയും ശിവശങ്കർ IAS ഉം ഒന്നിച്ചു വിദേശയാത്രകൾ നടത്തിയിട്ടുണ്ടെന്ന് UAE കോൺസുലേറ്റ് ജീവനക്കാർ പറയുന്നു. ആർക്കും ആരുമായും സൗഹൃദം ആവാം. ജന പ്രതിനിധികൾ , ബുരൊക്രറ്റ്സ്‌ ‌ , ജുഡീഷ്യറി / മജിസ്‌ട്രേറ്റ് തുടങ്ങിയവർ വളരെ കരുതലോടെ വേണം സൗഹൃദത്തിൽ തിരഞ്ഞെടുക്കാൻ എന്നത് പൊതു ബോധ്യം ആണ്. IAS കോഡ്‌ ഓഫ്‌ കണ്ടക്ടഉം ഇത്തരം കാര്യങ്ങൾ നിർദ്ദേശിക്കുന്നുണ്ടാവും. ശിവശങ്കർ IAS അത്തരത്തിൽ വേണ്ട ശ്രദ്ധ വച്ച് പുലർത്തിയിരുന്നുവോ എന്ന് അറിയില്ല. ഒരു പക്ഷെ സ്വപ്ന സുരേഷ് എന്ന ഗവണ്മെന്റ് കോൺട്രാക്ട് ജീവനക്കാരി ഈ കേസിൽ ഉൾപ്പെട്ടിരുന്നില്ലെങ്കിൽ , ഈ സൗഹൃദം ഒരിക്കലും ചോദ്യം ചെയ്യപ്പെടുമായിരുന്നില്ല. നമ്മുടെ സുഹൃത്തുക്കൾ നാളെ വല്ല കുറ്റകൃത്യവും നടത്തിയാൽ നമ്മളെ അതിൽ കുറ്റക്കാരനായി ചിത്രീകരിച്ചാൽ അതിൽ നമ്മുടെ തെറ്റെന്താണ്. അത് വെറും ബാലിശമായ ആരോപണമാകും. ആ അനുകൂല്യത്തിന്റെ വെളിച്ചത്തിലും ശിവശങ്കർ IAS നെ നമുക്ക് ഈ കേസിൽ നിന്നും തല്ക്കാലം മാറ്റി നിർത്താം. ഇതുവരെയും കേരള സർക്കാരിന് ഈ കേസിൽ ഉൾപ്പെടുത്തി കുറ്റം ആരോപിക്കാനുള്ള യാതൊരു വകുപ്പും , സ്വതന്ത്രമായി വസ്തു നിഷ്ഠമായി ഈ കേസിനെ വിശകലനം ചെയ്യുന്ന ആർക്കും കണ്ടെത്താൻ സാധിക്കില്ല. രാഷ്ട്രീയ ലക്ഷ്യത്തോടെ ഉള്ള ബഹളങ്ങളാണ് സ്വർണ്ണ കള്ളക്കടത്തു കേസിൽ പിണറായി വിജയനെയും , കേരള സർക്കാരിനെയും ചെളി വാരി എറിയാൻ ശ്രമിക്കുന്നവർ ചെയ്യുന്നത്. അത് ധാര്മികമായോ നിയമപരമായോ ഒരു സാധുതയും ഇല്ലാത്ത വിഷയമാണ്. ചെയ്യാത്ത തെറ്റിന് ആരുടെ മേലും ആരോപണങ്ങൾ ഉന്നയിക്കരുത്. വസ്തുനിഷ്ഠമായി വിഷയം പഠിച്ചു തെളിവുണ്ടെങ്കിൽ തെളിവുള്ള വിഷയത്തിൽ ആണ് ആരോപണം ഉയർത്തേണ്ടത്. ഭരിക്കുന്ന സർക്കാർ സ്വർണ കള്ളക്കടത്തു നടത്തി എന്ന് വിളിച്ചു കൂവുന്നത് ശുദ്ധ അസംബദ്ധം മാത്രം.

ഈ ബഹളത്തിന്റെ ഇടയിൽ അധികം ചർച്ച ചെയ്യാതെ പോകുന്ന ഗൗരവമേറിയ ഒരു വിഷയമുണ്ട്. അത് ഒരു പക്ഷെ പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയോ , സർക്കാരോ വേണ്ടത്ര ശ്രദ്ധിച്ചിരുന്നോ എന്ന് അറിയില്ല. സാഹചര്യങ്ങളുടെ യും നിലവിലുള്ള തെളിവുകളുടെയും വെളിച്ചത്തിൽ ശ്രി ശിവശങ്കർ IAS നു വ്യക്തമായി അറിവുള്ള വലിയ ഒരു തെറ്റാണ് സ്വപ്ന സുരേഷ് എന്ന അദ്ദേഹത്തിന്റെ സുഹൃത്തിന്റെ , സ്പേസ് പാർക്ക് പ്രൊജക്റ്റ് ലെ ഉയർന്ന തസ്തികയിൽ താത്കാലിക കരാർ നിയമനം. കരാർ നിയമനം മുഖ്യമന്ത്രി അറിഞ്ഞില്ലെങ്കിലും , IT സെക്രട്ടറി അറിഞ്ഞും നേരിട്ട് ഇടപെട്ടും നടത്തിയതാണ് എന്ന് കരുതാൻ ഉള്ള തെളിവുകൾ ഉണ്ട്. ഇത് ഒരു പുതിയ കാര്യമല്ല. എത്രയോ സർക്കാർ തസ്തികകളിൽ തല്പരകക്ഷികളെ കാലങ്ങളായി സർക്കാരുകൾ നിയമിച്ചു പോരുന്നു. ആർക്കും ആരെയും ഇവിടെ കുറ്റമാരോപിക്കാൻ കഴിയില്ല.
പക്ഷെ ഇടതു പക്ഷ ബദൽ കേരളത്തിൽ അധികാരമേറിയതു തെറ്റുകൾ തിരുത്തി ഭരണം നടത്താനാണ്. മുഖ്യമത്രി ശ്രീ പിണറായി വിജയനും , പി രവീന്ദ്രനാഥും , ശൈലജ ടീച്ചറും, മേഴ്സിക്കുട്ടി അമ്മയും ഒക്കെ ശരിപക്ഷത്തേക്കു കേരളത്തെ നയിക്കുന്ന കാഴ്ച ആണ് നമ്മൾ ഇതുവരെ കണ്ടത്. ഇപ്പോൾ ഉയർന്ന ഈ ആരോപണം പോലും അവരുടെ പൊളിറ്റിക്കൽ നിയമനമായ സെക്രട്ടറി മാർ പോലും യാതൊരു വിധത്തിലും ബന്ധപ്പെട്ടിട്ടില്ല എന്നത് ആ സംശുദ്ധ രാഷ്ട്രീയത്തിന് തെളിവാണ്.

തുടരും…

Leave a Reply

Your email address will not be published. Required fields are marked *