മുഖാവരണം നിർമ്മിച്ച് വിതരണം ചെയ്തു

കടകശ്ശേരി വായനശാലയിൽ നിർമ്മിച്ച മുഖാവരണത്തിന്റെ സൗജന്യ വിതരണോദ്‌ഘാടനം പഞ്ചായത്ത് നേതൃസമിതി കൺവീനർ എ ടി മണികണ്ഠദാസ് നിർവ്വഹിച്ചു.


സെക്രട്ടറി എ പി മനൂഷ്, വൈസ് പ്രസിഡണ്ട് ഷാഫി അമ്മായത്ത് എന്നിവർ നേതൃത്വം നൽകി. കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച ചടങ്ങിൽ പി അബ്ദുൾ സലാം മാസ്റ്റർ മുഖാവരണം ഏറ്റ് വാങ്ങി. ലൈബ്രെറിയൻ വി സത്യന്റെ നേതൃത്വത്തിലാണ് മുഖാവരണം നിർമ്മിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *