എടപ്പാൾ മേൽപ്പാലം ഡിസംബറിൽ പൂർത്തിയാകും.

രണ്ടു വർഷങ്ങൾക്ക് മുൻപ് തുടങ്ങിയ എടപ്പാളിലെ മേൽപ്പാലത്തിന്റെ നിർമ്മാണജോലികൾ ഈ വര്ഷം ഡിസംബറോടെ പൂർത്തീകരിക്കും. എടപ്പാളിലെ വ്യാപാരി വ്യവസായി സമിതി ഭാരവാഹികൾ നൽകിയ പരാതിക്കു മറുപടിയായാണ് മന്ത്രി ജി.സുധാകരൻ പാലംപണിയുമായി ബന്ധപ്പെട്ടു ഈ ഉറപ്പു നൽകിയത്.

2018ൽ തുടങ്ങിയ ജോലികൾ 2020. ജൂണിൽ തീരേണ്ടതായിരുന്നു. പിന്നീട് ചില സാങ്കേതിക പ്രശ്നങ്ങൾ, കൊറോണ നിയന്ത്രണം എന്നിവ മൂലം പണികൾ ഇഴഞ്ഞു നീങ്ങി എന്നാണ് ജോലികൾ ഏറ്റെടുത്ത കമ്പനിയും സർക്കാരും സൂചിപ്പിക്കുന്നത്. എന്നാൽ ഏതു വിധേനയും ജോലികൾ രണ്ടു മാസം കൊണ്ട് തീരും എന്നും എടപ്പാളിലെ ജന ജീവിതത്തിനും വായ്പാര കാര്യങ്ങൾക്കുമുള്ള തടസ്സങ്ങൾ അവസാനിക്കും എന്നും മന്ത്രി ഉറപ്പു നൽകുകയായിരുന്നു.

വ്യാപാരി സമിതി ഏരിസെക്രട്ടറി യു പി പുരുശ്വോത്തമൻ ,ഹമീദ് നടുവട്ടം, എ പി അബ്ദുള്ളക്കുട്ടി’ മുഫാഹിദ് കുഴിമന, എം കുഞ്ഞിമുഹമ്മദ്, ലോഗോ ഹസൻ, ഷാജി ഡി ലമൺ, എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *