ഭിക്ഷാടകന് കൊറോണ ; എടപ്പാൾ പഞ്ചായത്ത് ഹോട്ട്സ്പോട്ട് ആയിട്ടില്ല.

എടപ്പാളിൽ തെരുവിൽ അന്തിയുറങ്ങുന്ന തമിഴ്നാട്ടുകാരാണ് കൊറോണ ബാധിച്ച സംഭവത്തെ തുടർന്ന് എടപ്പാൾ പഞ്ചായത്തു മുഴുവൻ ഹോട്ട്സ്പോട്ട് ആക്കി എന്ന അഭ്യൂഹം പരക്കുന്നു. എന്നാൽ ഇത്തരത്തിൽ മലപ്പുറത്ത് നിന്നും ഔദ്യോഗിക വിവരം ഒന്നും ലഭിച്ചിട്ടില്ല എന്ന് എടപ്പാൾ പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് പറഞ്ഞു.

കൊറോണ നിയന്ത്രണങ്ങളെ തുടർന്നു തെരുവിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ ഷെൽറ്ററിൽ പ്രവേശിപ്പിച്ചിരുന്ന തമിഴ്നാട്ടുകാരനെയാണ് പിന്നീട് അപകടത്തെ തുടർന്ന് ആസ്പത്രിയിൽ കൊണ്ട്പോയതോടെ കൊറോണ ബാധസ്ഥിരീകരിച്ചത്. ഇയാൾക്ക് രോഗം പകർന്ന ഉറവിടം കണ്ടെത്താനാവാത്തതിനെ തുടർന്ന് നിരവധി ആളുകളെ നിരീക്ഷണത്തിൽ ആക്കേണ്ടതായി വന്നു. കേരളത്തിലെ തന്നെ ആദ്യ സംഭവമാണ് ഇത്.

രോഗം സ്ഥിരീകരിച്ച ആളുമായി ഭക്ഷണം നൽകിയതും ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയതുമായി ബന്ധപ്പെട്ടു എടപ്പാളിലെ ആരോഗ്യപ്രവർത്തകരെയും സാമൂഹിക പ്രവർത്തകരെയും അടക്കം ഒരുപാടു പേരെ ഒറ്റയടിക്ക് നിരീക്ഷണത്തിൽ ആകുകയും രോഗ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു. ഈ കൂട്ടത്തിൽ പഞ്ചായത്തു പ്രസിഡന്റ് ബിജോയും പെട്ടിരുന്നു. ഇവരുടെ സാമ്പിൾ ഇന്ന് രാവിലെ എടുത്തിരുന്നു. രണ്ടു ദിവസത്തിനകം ഫലം അറിയാം എന്ന് പ്രതീക്ഷിക്കുന്നതായി ബിജോയ് തന്റെ നിരീക്ഷണകേന്ദ്രത്തിൽ നിന്നും ലോക്കൽ മെട്രോയോട് ഫോണിൽ പറഞ്ഞു. രോഗം പകർന്ന ഉറവിടം കണ്ടെത്താനാവാത്തതിനാൽ എടപ്പാൾ ഹോട്സ്പോട്ടില് പെടുത്തുന്നതാകും കൂടുതൽ നല്ലതെന്നു കരുതുന്നതായി ബിജോയ് തന്റെ അഭിപ്രായം പങ്കുവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *