എടപ്പാളിൽ ഡോക്ടർമാർക്ക് ഇതുവരെ കൊറോണ ഉറപ്പായിട്ടില്ല.

എടപ്പാളിലെ സ്വകാര്യ ആസ്പത്രിയിലെ ഡോക്ടർമാർക്ക് കൊറോണ പോസിറ്റീവ് റിപ്പോർട്ട് ആണെന്ന അഭ്യൂഹങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത് ആളുകളെ ഭീതിയിലാക്കുന്നു. വാസ്തവവിരുദ്ധമാണ് ഇവയെല്ലാം എന്ന് ചില ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

സമൂഹവ്യാപനത്തിന്റെ സാധ്യതയെ കുറിച്ച് പഠിക്കാനായി ഓരോ പഞ്ചായത്തിലും നാൽപതു ആളുകളെ വീതം വിവിധ തുറയിൽനിന്നും തെരഞ്ഞെടുത്തു രക്തസാമ്പിൾ പരിശോധിക്കുന്നുണ്ട് ഇപ്പോൾ. അങ്ങിനെ വന്ന പരിശോധന ഫലത്തിൽ വട്ടംകുളം പഞ്ചായത്തിലെ അഞ്ചു വ്യക്തികൾക്ക് ഒന്നാംഘട്ട പരിശോധനയിൽ പോസിറ്റീവ് ആവുകയും അവരെ മഞ്ചേരിയിലേക്ക് മാറ്റുകയും ചെയ്തു. ഇതല്ലാതെ കൂടുതൽ കേസുകൾ ഉണ്ടെന്നും എടപ്പാളിലെ ചില സ്വകാര്യ ആസ്പത്രികളിൽ ഡോക്ടർമാർക്ക് കൊറോണ സ്ഥിരീകരിച്ചു എന്നും ചിലർ വാട്സാപ്പ് ഉൾപ്പെടെയുള്ള സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുകയാണ്. ഇനിയും നാൽപതു പേരുടെ കൂടി പരിശോധനാഫലം വരാൻ ഉണ്ടെങ്കിലും പരിശോധിച്ച ആളുകൾക്ക് മുഴുവൻ കൊറോണ ഉണ്ടെന്ന തരത്തിൽ ആണ് വാർത്തകൾ പരക്കുന്നത്.

സർക്കാർ നിരന്തരം ഇതിന്റെ സാമൂഹികവും നിയമപരവുമായ പ്രശ്നങ്ങളെ കുറിച്ച് അവബോധനം നൽകിയിട്ടും ആളുകൾ ഇത് ആവർത്തിക്കുന്നത് വലിയ വിപത്തു സൃഷ്ടിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *