ജില്ലാതല മെഡിക്കൽ സംഘം സമയത്തിന് കാര്യങ്ങൾ അറിയിച്ചില്ല; കാലടി ആരോഗ്യ കേന്ദ്രം.

കാലടിയിലെ യുവാവിന് കൊറോണ സ്ഥിരീകരിച്ചതും തുടർനടപടി എടുത്തതും യഥാസമയം പഞ്ചായത്തിലെ ആരോഗ്യകേന്ദ്രത്തെയോ പഞ്ചായത്തു അധികൃതരെയോ അറിയിച്ചില്ല എന്ന് ഉദ്യോഗസ്ഥർ. തുടർന്ന് സ്വീകരിക്കേണ്ട സുരക്ഷാ സംബന്ധിയായ നടപടികൾക്കു ഈ വിവരങ്ങൾ വളരെ വിലപ്പെട്ടതാണ് എന്നതിനാലാണ് ഇത് വിഷമങ്ങൾ സൃഷ്ടിക്കുന്നത് എന്ന് കാലടി ഹെൽത് ഇൻസ്‌പെക്ടർ ആൻഡ്രുസ് ലോക്കൽ മെട്രോയോട് പറഞ്ഞു.

സമാനമായ അനുഭവമാണ് ജില്ലാതല കൊറോണ സെല്ലിൽ നിന്നും ഉണ്ടായത് എന്ന് പഞ്ചായത് സെക്രട്ടറി കെ.പി അനിൽകുമാർ പറഞ്ഞു. രോഗിയെ യഥാസമയം കണ്ടെത്തി നിരീക്ഷണ വിധേയമാക്കാൻ പഞ്ചായത്തു അധികൃതരും മേഖലയിലെ ആരോഗ്യ പ്രവർത്തകരും ഊർജിതമായി പ്രവർത്തിച്ചതാണ് ഏറെ സഹായകമായത് എന്ന് കാലടി ജെ.എച്.ഐ കൂട്ടി ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *