എടപ്പാളിൽ ദയ റെസ്റ്റോറന്റ് പ്രവർത്തനമാരംഭിച്ചു.

ഇരുപതു രൂപയ്ക്കു ഉച്ചയൂണ് പദ്ധതിയിൻ കീഴിൽ എടപ്പാൾ പഞ്ചായത്തിലെ കുടുംബശ്രീ ഹോട്ടൽ ആരംഭിച്ചു. പൊന്നാനി റോഡിലുള്ള സിഗ്മ എഡ്യൂക്കേഷൻ സെന്ററിന് കീഴെയാണ് ദയ കഫെ ശ്രീ എന്ന പേരിൽ സംരംഭം അഞ്ചു സ്ത്രീകൾ ചേർന്ന് ആരംഭിച്ചത്. ഉച്ചയൂണിനു പുറമെ മറ്റെല്ലാ ഭക്ഷണവും ഓർഡർ പ്രകാരവും അല്ലാതെയും ഇവിടെ ലഭിക്കും.

വീഡിയോ കാണാൻ ക്ലിക് ചെയ്യുക

വനിതാ സംരംഭം ആയതുകൊണ്ട് തന്നെ ഒരു കുടുമ്പന്തരീക്ഷത്തിൽ നല്ല ഭക്ഷണം കഴിക്കാം എന്നത് ഇവിടത്തെ പ്രത്യേകതയാണ്. ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെയാണ് ഈ യൂണിറ്റു ആരംഭിച്ചത്. ഓർഡറുകൾക്ക് ബന്ധപ്പെടാൻ ഉള്ള നമ്പർ : 9895439056

Leave a Reply

Your email address will not be published. Required fields are marked *