എടപ്പാളിലെ ആരോഗ്യ പ്രവർത്തകരുടെ കൊറോണ; ജനങ്ങൾ അറിയാൻ വൈകിയത് വിനയായി.

എടപ്പാളിലെ സ്വകാര്യ ഹോസ്പിറ്റലിലെ രണ്ടു ഡോക്ടർമാർക്ക് കൊറോണ പോസിറ്റീവ് ആയതു ജനങ്ങൾ അറിയാൻ വൈകിയത് വിനയായി.

സാമൂഹ്യ വ്യാപനമുണ്ടോ എന്നറിയാനായി തുടങ്ങിയ സെന്റിനാൽ റാപിഡ് ടെസ്റ്റിൽ ആണ് എടപ്പാൾ ഹോസ്പിറ്റൽ പ്രൈവറ്റ് ലിമിറ്റഡ്, ശുകപുരം ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ ഓരോ ഡോക്ടർമാർക്ക് കൊറോണബാധ ഈ വെള്ളിയാഴ്ച സ്ഥിരീകരിച്ചത്. എന്നാൽ ഔദ്യോഗികമായി വാർത്ത ജനങ്ങളിലേക്ക് എത്തിയത് ഞായറാഴ്ചയും. ഇതുകൊണ്ട് തന്നെ ഈ ആസ്പത്രികളിൽ പോയതിനാൽ നൂറു കണക്കിന് കുടുമ്പങ്ങളാണ് ഇപ്പോൾ ഭീതിയിൽ കഴിയുന്നത്.

പലർക്കും സോഷ്യൽ മീഡിയ വഴി വെള്ളിയാഴ്ച തന്നെ വിവരങ്ങൾ കിട്ടിയിരുന്നു എങ്കിലും സോഷ്യൽ മീഡിയ വാർത്തകൾ എല്ലാം തന്നെ വ്യാജമാണ് എന്ന നിലപാട് ഉള്ളതിനാൽ പലരും അത് വിശ്വസിക്കാതെ പലവിധ രോഗങ്ങൾക്കും ചികിത്സ തേടി പ്രസ്തുത ആസ്പത്രികളിൽ ചികിത്സക്ക് പോവുകയായിരുന്നു. വന്ന വാർത്തകൾ എല്ലാം തന്നെ പ്രോട്ടോകോൾ മാനിച്ചുകൊണ്ട് ഔദ്യോഗിക വാർത്തകൾക്കായി എല്ലാവരും അവിശ്വസിച്ചുകൊണ്ട് അപകടം സ്വീകരിക്കുകയായിരുന്നു എന്നതാണ് വാസ്തവം. മേഖലയിലെ ആരോഗ്യപ്രവർത്തകർ, പഞ്ചായത്തു പ്രതിനിധികൾ എന്നിവരെയെല്ലാം ചിലർ ബന്ധപ്പെട്ടു എങ്കിലും വാർത്തകൾക്കായി ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പിനു കാക്കാൻ ആയിരുന്നു നിർദ്ദേശം. ഇല്ലെന്നോ ഉണ്ടെന്നോ അവർക്കു പറയുവാൻ നിർവാഹം ഉണ്ടായിരുന്നില്ല. എന്നാൽ ചിലർ പറഞ്ഞത് ഡോക്ടർമാരുടെ എല്ലാം റിസൾട് നെഗറ്റീവ് ആണ്, അവരെ കാണാൻ പോയ രോഗികൾക്ക് മാത്രമാണ് കൊറോണ സ്ഥിരീകരിച്ചത് എന്നായിരുന്നു. അത് വാസ്തവവിരുദ്ധമായ ഒരു അറിയിപ്പായിരുന്നു എന്ന് ഞായറാഴ്ച മാത്രമാണ് ജനങ്ങൾക്ക് മനസ്സിലായത്.

ഡോക്ടർമാരുടെയും പാരാമെഡിക്കൽ സ്റ്റാഫിന്റേയും പോസിറ്റീവ് റിസൾട് വന്നതിനു ശേഷവും എടപ്പാൾ ഹോസ്പിറ്റലിൽ രോഗികളെ കർശന നിയന്ത്രണങ്ങളോടെ സ്വീകരിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. എന്നാൽ ശുകപുരം ഹോസ്പിറ്റൽ അധികൃതർ ഞായറാഴ്ച നേരത്തെ തന്നെ പുതിയ രോഗികളെ സ്വീകരിക്കുന്നില്ല എന്ന നിലപാട് എടുക്കുകയായിരുന്നു.

ചില നീക്കുപോക്കുകൾക്കു വേണ്ടി എടുക്കുന്ന ഇത്തരം നിലപാടുകൾ ആയിരക്കണക്കിന് പ്രദേശവാസികളെ നേരിട്ട് ബാധിക്കുന്ന ഒരു റിസ്ക് എടുക്കലാണ് എന്നത് ആരോഗ്യ വകുപ്പും, ആസ്പത്രി അധികൃതരും മനസ്സിലാക്കുന്നത് വലിയൊരു നന്മയായിരിക്കും എന്ന് പലരും അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *