കാലടിയിലെ കൊറോണ രോഗിയെ യഥാസമയം ക്വറേന്റയിൻ ചെയ്തിരുന്നു എന്ന് കാലടിയിലെ മെഡിക്കൽ സംഘം.

മഹാരാഷ്ട്രയിൽ നിന്നും എത്തിയ യുവാവ് മലബാർ ഡെന്റൽ കോളേജിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് ആംബുലൻസിൽ പോകാൻ വിസമ്മതിച്ചു എന്നതിനപ്പുറം പ്രാഥമികമായ വീഴ്ചകൾ സംഭവിച്ചിട്ടില്ല എന്നും അയാളിൽ നിന്നും സാമൂഹിക വ്യാപനം നടന്നിരിക്കാൻ സാധ്യത ഇല്ല എന്നും കാലടി ജെ.എച്.ഐ.

കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ച ഇയാളുടെ നടപടികളെകുറിച്ച് വളരെ തെറ്റായ രീതിയിൽ വാർത്ത പരക്കുന്നുവെന്ന ആക്ഷേപത്തെ തുടർന്ന്, രോഗിയുടെ ബന്ധുക്കളെ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനാൾ ജെ.എച്.ഐ യെ സമീപിച്ചു കൂടുതൽ വിവരങ്ങൾ ശേഖരിക്കുക ആയിരുന്നു.

യുവാവിന്റെ മുംബയിൽ നിന്നുള്ള യാത്രക്കിടെ തന്നെ ആരോഗ്യ പ്രവർത്തകർക്ക് വിവരങ്ങൾ ലഭിച്ചിരുന്നു എന്നും അവരുടെ നിർദ്ദേശപ്രകാരം പിറ്റേന്ന് തന്നെ വീട്ടിൽ നിരീക്ഷണത്തിൽ പോകുകയും ചെയ്തു. എന്നാൽ കൂടുതൽ കരുതലിനും വേണ്ടി ചേകനൂരിലെ ഡെന്റൽ കോളേജിൽ ഒരുക്കിയ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുവാൻ തീരുമാനിക്കുക ആയിരുന്നു. അതിൽ യുവാവ് വിസമ്മതം പ്രകടിപ്പിച്ചു എങ്കിലും ഒടുവിൽ സ്വകാര്യ വാഹനത്തിൽ പോകാൻ സമ്മതിക്കുകയുമായിരുന്നു. ഇത് മാത്രമാണ് രോഗിയുടെ ഭാഗത്തു നിന്നും വന്ന വീഴ്ച എന്ന് പറയാവുന്നത് എന്നാണ് ജെ.എച്.ഐ യിൽ നിന്നും അറിയാൻ കഴിഞ്ഞത്.

മലബാർ ഡെന്റൽ കോളേജിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് ആംബുലൻസിൽ പോകാൻ വിസമ്മതിച്ചു, ഒന്ന് രണ്ടു തവണ പുറത്തു ഇറങ്ങി നടന്നു, ഒരുപാട് പേരെ സന്ദർശകരായി അനുവദിച്ചു തുടങ്ങിയ കാര്യങ്ങളാണ് അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് വന്ന വീഴ്ചകളായി ആദ്യ ഘട്ടത്തിൽ അറിയാൻ കഴിഞ്ഞത്. രോഗത്തിന്റെ അവസ്ഥയും പ്രോട്ടോകോൾ നിബന്ധനകളും നില നിൽക്കുന്നതിനാൽ ഇപ്പോഴും രോഗിയുടെ ഭാഗത്തു നിന്നുള്ള വിശദീകരണം ലഭിച്ചിട്ടില്ല. എന്നാൽ സ്വകാര്യ വാഹനം ഉപയോഗിച്ചതിൽ തെറ്റില്ല എന്നും, ആ വിധത്തിൽ എങ്കിലും വീട്ടിൽ നിന്നും മാറ്റുവാൻ കഴിഞ്ഞത് രോഗം നേരത്തെ കണ്ടുപിടിക്കുന്നതിനു സഹായകമായി എന്നാണ് ജെ.എച്.ഐ യിൽ നിന്നും അറിയാൻ കഴിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *