പൊന്നാനിയിൽ കൊറോണ ഫസ്റ്റ് ലൈൻ ട്രീറ്റുമെന്റ് സെന്റർ തയ്യാറാവുന്നു.

രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ചികിത്സ പ്രോട്ടോകോൾ മാറ്റം വരുത്തേണ്ടി വരും എന്നതിനാൽ ആരംഭിക്കുന്ന ഫസ്റ്റ് ലൈൻ ട്രീത്മെന്റ്റ് സെന്റർ പൊന്നാനിയിലും തയ്യാറാവുന്നു. കൊല്ലൻപടിയിൽ ഉള്ള എവറസ്റ് ഓഡിറ്റോറിയത്തിലാണ് ഇത് സജ്ജീകരിക്കുന്നതു.

രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയാൽ ഗുരുതരസാഹചര്യമില്ലാത്ത രോഗികളെ എവിടെയായിരിക്കും പ്രവേശിപ്പിക്കുക.

ഡോക്ടർമാർ, നഴ്‌സുമാർ എന്നിവർക്കുള്ള ക്യാബിനുകൾ പണി കഴിഞ്ഞിട്ടുണ്ട്. ബാക്കി സൗകര്യങ്ങളോടുകൂടി സെന്റർ ഉടൻ പ്രവർത്തനസജ്ജമാവുമെന്നു അധികൃതർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *