എടപ്പാൾ ഗ്രാമപഞ്ചായത്തു ഉദ്യോഗസ്ഥന് കൊറോണ സ്ഥിരീകരിച്ചു

എടപ്പാളിൽ അലഞ്ഞു തിരിഞ്ഞിരുന്ന സേലം സ്വദേശിക്കു കൊറോണബാധ ഉണ്ടായതിനെ തുടർന്ന് നിരീക്ഷണത്തിൽ ആയിരുന്ന എടപ്പാൾ പഞ്ചായത്ത് ഉദ്യോഗസ്ഥരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു പരിശോധന ഫലം വന്നു. ഇയാളെ ഇന്ന് തന്നെ തുടർ ചികിത്സക്കായി കൊണ്ട് പോകും.

ഇടയ്ക്കു വെച്ച് ഇയാളുടെ റിസൾട് നെഗറ്റീവ് ആണെന്ന് ചിലർ വാട്സ്ആപ് വഴി വാർത്ത പരത്തിയിരുന്നു. എന്നാൽ സർക്കാർ അറിയിച്ച റിപ്പോർട്ടും എടപ്പാൾ പഞ്ചായത്ത് അധികൃതർ നൽകിയ വിവരവും രോഗം സ്ഥിരീകരിച്ചു എന്ന് തന്നെയാണ്. ഇയാളുടെ സാമ്പിളിന് ഒപ്പം പരിശോധനക്ക് പങ്കെടുത്ത പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള 13 പേരുടെയും റിസൾട്ട് നെഗറ്റീവ് ആണ്.

ഇയാൾക്കൊപ്പം നിരീക്ഷണത്തിൽ ആയിരുന്ന പഞ്ചായത് പ്രസിഡന്റിന്റെ ഫലം നെഗറ്റീവ് ആയിരുന്നു. സേലം സ്വദേശിയെ ആശുപത്രിയിൽ കൊണ്ട് പോകാൻ സഹായിച്ച ഓട്ടോ ഡ്രൈവർ ഇപ്പോൾ നിരീക്ഷണത്തിൽ ആണ്. സാമൂഹ്യവ്യാപന രീതിയിൽ ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചതിനാൽ എടപ്പാളിലും പരിസരങ്ങളിലും കൂടുതൽ ജാഗ്രത നിയന്ത്രണങ്ങൾ വരും എന്ന ഭീതിയിലാണ് പ്രദേശവാസികളെല്ലാം തന്നെ.

Leave a Reply

Your email address will not be published. Required fields are marked *